പോസ്റ്റർ പ്രകാശനം നടത്തി

New Update
IMG-20251115-WA0885

കുവൈറ്റ്: പിസിഎഫ് കുവൈറ്റ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബദർ അൽ സമാ ഫർവാനിയ ക്ലിനിക്കുമായി സഹകരിച്ചു നവംബർ 21-ന് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നടത്തി. ബദർ അൽ സമാ ഇൻചാർജ് അബ്ദുൽഖാദർ മറൂഫ് ഫർവാനിയ ബദർ അൽ സമാ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

Advertisment

പിസിഎഫ് കുവൈറ്റ് പ്രസിഡന്റ് റഹീം ആരിക്കാടി അധ്യക്ഷനായ ചടങ്ങിൽ അബ്ദുൽ ഖാദർ മറൂഫ്, സലിം തിരൂർ, ഫസലുദീൻ പുന്നയർകുളം എന്നിവർ പ്രസംഗിച്ചു. ഹുമയൂൺ അറക്കൽ സ്വാഗതവും ഷുക്കൂർ കിളിയന്തിരിക്കൽ നന്ദിയും രേഖപ്പെടുത്തി. റഹിം ആരിക്കാടി പി സി എഫ്  പ്രസിടണ്ട് 60386875

Advertisment