ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ ഹവല്ലിയിൽ നടന്നു

New Update
iic qls


കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ഖ്യു.എൽ.എസ്സിന് കീഴിൽ നടന്നു വരുന്ന ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ കേന്ദ്രീകൃത പരീക്ഷ ഹവല്ലി അൽസീർ സെൻററിൽ വെച്ച് നടന്നു.

Advertisment


വിവിധ ശാഖകളിൽ നിന്നുള്ള പഠിതാക്കളാണ് പരീക്ഷയിൽ പങ്കെടുത്തത്. സൂറ. ഫാത്തിഹ, അലഖ്, ഖദ്ർ എന്നിവയായിരുന്നു പരീക്ഷ ഭാഗം. പരീക്ഷയ്ക്ക് കേന്ദ്ര ഐ.ഐ.സി സെക്രട്ടറിമാരായ ഷാനിബ് പേരാമ്പ്ര, അബ്ദുന്നാസർ മുട്ടിൽ, മുർഷിദ് അരീക്കാട്, അൽ അമീൻ സുല്ലമി എന്നിവർ നേതൃത്വം നൽകി.


പരീക്ഷ വിജയികളെ നവംബർ 7 വെള്ളിയാഴ്ച വെകിട്ട് 6.30 ന് റിഗ്ഗഈ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദർശ കുടുംബ സംഗമത്തിൽ വെച്ച് പ്രഖ്യാപിക്കും.

Advertisment