/sathyam/media/media_files/2025/02/26/polp402O3eB1DsUj6mpw.jpg)
കുവൈത്ത് സിറ്റി : ഇസ്‌ലാം ആത്മീയ- ഭൗതിക ആവശ്യങ്ങളുടെ അനന്യമായ പൂരണമാണെന്ന പ്രഖ്യാപനം നോമ്പ് വെളിപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമം വിളിച്ചോതി. സംഗമം സൽസബീൽ അസിസ്റ്റന്റ് സെക്രട്ടറി ശൈഖ് ഈദ് ഹായിസ് അൽമുതൈരി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ റമളാൻ പരസ്പര സഹവർത്തിത്വം നിലനിർത്താനുള്ള പാഠശാലയാണെന്നും ലോക സന്മാർഗ ഗ്രന്ഥമായ വിശുദ്ധ ഖുർആനുമായി കൂടുതൽ അടുക്കാനും വിശുദ്ധ ജീവിതത്തിനും വിശ്വാസി സമൂഹം തയ്യാറാകണമെന്ന് ഈദ് ഹായിസ് അൽ മുതൈരി ഉദ്ഘാടന ഭാഷണത്തിൽ സൂചിപ്പിച്ചു. ആത്മാവിൻറെ അതിർലംഘനം സന്യാസ ജീവിതത്തിൻറെ തടവറയിലേക്ക് നയിക്കുന്നു.
നോമ്പ് അതിൻറെ നിയമാതിർത്തികളുടെ വേലികൾ കൊണ്ട് അതിർലംഘനത്തിന് തടയിടുന്നുവെന്ന് സംഗമത്തിൽ ക്ലാസെടുത്ത അബ്ദുൽ അസീസ് സലഫി പറഞ്ഞു.. ആ ത്മീയതയുടെ അതിർത്തി രേഖകൾ സകലതും അതിർലംഘിച്ചു കലാപമുയർത്താനുള്ള ദേഹത്തിൻറെ പ്രവണതയ്ക്ക് നോമ്പ് കൂച്ചുവിലങ്ങിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഡോ. അമീർ, മുസ്തഫ കാരി, അബ്ദുറഹിമാൻ അൻസാരി, ഹംസ പയ്യന്നൂർ, ശബീർ മണ്ടോലി എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും അയ്യൂബ് ഖാൻ മാങ്കാവ് നന്ദിയും പറഞ്ഞു. ബിൻസീർ ഖിറാഅത്ത് നടത്തി.