കുവൈറ്റ് : സർഗ്ഗകൈരളി കുവൈറ്റ് ഓൺലൈൻ വഴിനടത്തുന്ന പ്രഥമ കഥ /കവിത രചനാമത്സരങ്ങൾക്കുള്ള എൻട്രികളാണ് ക്ഷണിച്ചിരിക്കുന്നത്. കഥയ്ക്ക് എം ടി വാസുദേവൻ നായർ പുരസ്കാരവും, (5001 രൂപയും, പ്രശസ്തിപത്രവും) കവിതയ്ക്കു അനിൽ പനച്ചൂരാൻ പുരസ്കാരവും, (5001 രൂപയും, പ്രശസ്തിപത്രവും) നൽകുന്നു.
വിഷയം :
കഥ - കൈതവരമ്പത്തെ കാക്കപൂവുകൾ
(500വാക്കുകളിൽ കൂടാൻ പാടില്ല)
കവിത - കാലമേ നീ സാക്ഷി
(24വരികളിൽ കുറയാനും 30വരികളിൽ കൂടാനും പാടില്ല)
മത്സരത്തിനയക്കുന്ന രചനകൾ മറ്റു പ്രസിദ്ധികരണങ്ങളിൽ അച്ചടിച്ചുവന്നവ ആവരുത്. രചനകൾ ലഭിക്കേണ്ട അവസാന തീയതി : 25 ഫെബ്രുവരി 2025 ആണ്.
അയക്കേണ്ട വിലാസം ഇ-മെയിൽ : sargakairalikuwait@gmail
വാട്സ് ആപ്പ് :+965 51783425 .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +965 66603993 & +91 7012273820.