Advertisment

സർഗോത്സവ് അബ്ബാസിയ മദ്രസ്സ ഓവറോൾ ചാമ്പ്യന്മാർ

New Update
iic kuwait23

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച സർഗോത്സവ് 2025 മത്സരത്തിൽ അബ്ബാസിയ ഇസ് ലാഹി മദ്രസ്സ ഓവറോൾ ചാമ്പ്യന്മാരായി. സാൽമിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം സ്ഥാനവും നേടി. വിവിധ മദ്രസ്സകളിൽ നിന്നായി നൂറിൽ പരം കുരുന്നുകൾ മത്സരത്തിൽ മാറ്റുരച്ചു. 

Advertisment

ബാങ്ക് വിളി, ദിക്ർ മെമ്മോറിസേഷൻ, ഹിഫ്ള്, മെമ്മറി ടെസ്റ്റ്, പോസ്റ്റർ മേക്കിംഗ്, ക്വിസ്സ്, തജ് വീദ്, മലയാളം റീഡിംഗ്, പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, പ്രബന്ധ രചന, ഫോട്ടോഗ്രാഫി, ഡിക്ടേഷൻ, ഗാനം (മലയാളം, ഇംഗ്ലീഷ്, അറബി), പ്രസംഗം (മലയാളം, ഇംഗ്ലീഷ്, അറബി), സ്റ്റോറി ടെല്ലിംഗ്, ആക്ഷൻ സോഗ് തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് മസ്ജിദുൽ കബീറിലെ നാല് വേദികളിലായി നടന്നത്.  

സർഗോത്സവ് ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡൻറുമാരായ സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നബീൽ ഫറോഖ്, സൈദ് മുഹമ്മദ് റഫീഖ്, മുഹമ്മദ് ബഷീർ സാൽമിയ, അഷ്റഫ് മേപ്പയ്യൂർ, മുനീർ കൊണ്ടോട്ടി, അബ്ദുറഹിമാൻ, ഫഹീം ഉമ്മർ കുട്ടി, അബ്ദുല്ല, ഷാദിൽ, ജംഷീർ നിലമ്പൂർ, അയ്യൂബ് ഖാൻ, മുഹമ്മദ് കെ.സി കൂടാതെ മദ്രസ്സ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

മത്സരത്തിലെ ജഡ്ജിമാരായി ഹാഫിള് മുബഷിർ സലഫി, ഹംസ മൌലവി, അൽ അമീൻ സുല്ലമി, അബ്ദുല്ല മൌലവി, ജെസ്സി ലുഖമാൻ, അർശാദ് മൌലവി, ഫിറോസ് ചുങ്കത്തറ, ഹാരിസ് മൌലവി, മുഹമ്മദ് ഷാനു എന്നിവർ പങ്കെടുത്തു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 21 ന് നടക്കുന്ന അഹ് ലൻ യാ റമളാൻ സംഗമത്തിൽ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. 

Advertisment