‘സേവന മുദ്ര' - സിൽവർ ജൂബിലി പദ്ധതി ഉൽഘാടനം സെപ്തംബർ13 നു കുവൈത്തിൽ

‘സേവന മുദ്ര' - സിൽവർ ജൂബിലി പദ്ധതി ഉൽഘാടനം സെപ്തംബർ13 നു കുവൈത്തിൽ

New Update
sevana mudhra

കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ  കുവൈത്തിലെ പോഷക ഘടകം കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (KIC) പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട് എന്ന പ്രമേയത്തിൽ ആചരിക്കുന്ന സിൽവർ ജൂബിലി പദ്ധതികളുടെ ഭാഗമായ 'സേവന മുദ്ര' യുടെ  ഉൽഘാടനം സെപ്തംബർ 13 നു  സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ വെച്ച് നടക്കും.

Advertisment

സമസ്ത 100 ആം വാർഷികത്തോടനുബന്ധിച്ചു സമസ്തയുടെ വിവിധ ഘടകങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി, സംഘടനയുടെ പുരോഗതിക്ക് വേണ്ടി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ച 25 നേതാക്കന്‍മാരെ, അവരുടെ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും അംഗീകാരമായി ആദരിക്കുകയാണ് സേവന  മുദ്ര യിലൂടെ ലക്ഷ്യമിടുന്നത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, എസ്‌കെഎസ്എസ്എഫ്‌ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി  ശിഹാബ് തങ്ങൾ  എന്നിവരെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും  നൽകി  ആദരിച്ചുകൊണ്ട് പ്രസ്‌തുത  പദ്ധതിക്ക് തുടക്കം കുറിക്കും.

അബ്ബാസിയ - ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി മഹാ സമ്മേളനത്തിൽ കുവൈത്തിലെ നിരവധി രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും.

Advertisment