/sathyam/media/media_files/2025/02/15/0zeimTPGtFhtBAHETjeq.jpg)
കുവൈറ്റ് :-ഒഎസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീര ശുഹൈബിന്റെ ഏഴാമത് രക്തസാക്ഷിത്വം ദിനാചരണം സംഘടിപ്പിച്ചു
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് ശ്രീ ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡണ്ട് ശ്രീ വർഗീസ് പുതുക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു
“7 അല്ല 70 വർഷം കഴിഞ്ഞാലും ഷുഹൈബിന്റെ ഓർമ്മ നമ്മുടെ കോൺഗ്രസുകാരുടെ ഇടയിൽ ഉണ്ടായിരിക്കുമെന്ന് ”ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയുണ്ടായി.
ഒഐസിസി നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ ബി സ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശരൺ കോമത് നാഷണൽ കൗൺസിൽ മെമ്പർ ഷോബിൻ സണ്ണി എന്നിവർ അനുശോചനം നടത്തി.
കൂടാതെ വിവിധ ജില്ലാ ഭാരവാഹിക്കൾ ആയിട്ടുള്ള അക്‌ബർ വയനാട്, സുരേന്ദ്രൻ മോങ്ങത്ത്, അരുൺ ചന്ദ്രൻ, ഇസ്മായിൽ കുനത്തിൽ, വിനീഷ് പാലക്, സാബു പോൾ, ബൈജു പോൾ,എബി അത്തിക്കയത്തിൽ,റോയി അബ്രഹാം, അനിൽ കുമാർ, ബത്തർ വൈക്കം, വിജോ ആലപ്പുഴ, സനിൽ തയ്യിൽ, സൂരജ് കണ്ണൻ , വിപിൻ മങ്ങാട്ട്, ഇല്യാസ് പൊതുവാച്ചേരി, നിബു ചിന്നു റോയി
തുടങ്ങിയവർ അനുശോചനം നടത്തി.
തുടർന്ന് ശുഹൈബിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതം ചെയ്ത പരിപാടിയിൽ ജോയിൻ ട്രഷറർ ബിനോയ് കരിമ്പിൽ നന്ദിയും രേഖപ്പെടുത്തി