/sathyam/media/media_files/bkXhyWpoOK0CElZQsabR.jpg)
കുവൈറ്റ്: സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് നോർത്ത് അമേരിക്ക, സെന്റ് തോമസ് ഡേ ആചരണം സൂം മീറ്റിംഗിലൂടെ കൊണ്ടാടി. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിലേക്ക് സംഘടനാ ജനറൽ സെക്രട്ടറി റ്റിറ്റി ചെറിയാൻ ഏവർക്കും സ്വഗതം ആശംസിക്കുകയും, സഹഘടനയുടെ പ്രസിഡണ്ട് ജോസ് തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.
മിസ്സിസ്സാഗ രൂപതാമെത്രാൻ മാർ ജോസ് കല്ലുവേലിൽ ഉദ്ഘാടന സന്ദേശവും, ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് ആശംസാ സന്ദേശവും നൽകി.
കുവൈറ്റ് സെൻ്റ് കംബോണി ദേവാലയത്തിൽ മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന ഫാദർ പ്രകാൾ കാഞ്ഞിരത്തിങ്കൽ, ദുഖ്റാന തിരുന്നാൾ ചിന്തകൾ പങ്കുവെച്ചു. എസ് എം സി എ കുവൈറ്റ് പ്രസിഡണ്ട് ഡെന്നി കാഞ്ഞുപ്പറമ്പിൽ, എസ് എം സി എ കുവൈറ്റ് റിട്ടേർണീസ് ഫോറം പ്രസിഡണ്ട് ജേക്കബ് പൈനാടത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
എസ് എം സി എ കുവൈറ്റ്, എസ് എം സി എ കുവൈറ്റ് റിട്ടേർണീസ് ഫോറം, എസ് എം സി എ കുവൈറ്റ് നോർത്ത് അമേരിക്ക എന്നീ സംഘടനാംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുത്തു. സംഘടനാംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും മനോഹരമായ ഗാനങ്ങളിലൂടെയും, നൃത്തങ്ങളിലൂടെയും സദസിനെ ആനന്ദിപ്പിച്ചു. ഏതാണ്ട് രണ്ടര മണിക്കൂർ നീണ്ട യോഗം സംഘടനാ ട്രഷറർ തോമസ് വിതയത്തിലിന്റെ നന്ദി പ്രകാശനത്തോടെ പര്യവസാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us