കുവൈത്ത്: എസ്എംസിഎ കുവൈത്ത് ദുക്റാന തിരുനാൾ - സഭാദിനാഘോഷം നടത്തുന്നു. ജൂലൈ 12 വൈകിട്ട് 5:30 മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടത്തുന്ന ആഘോഷപരിപാടിയിൽ നോർത്തേൻ അറേബ്യ സിറോ മലബാർ എപ്പിസ്കോപൽ വികാർ ഫാദർ ജോണി ലോനിസ് മഴുവൻച്ചേരിയിൽ മുഖ്യാതിഥിയായിരിക്കും.
സിറോ മലബാർ സഭയുടെ ഇന്ത്യക്ക് വെളിയിലെ ആദ്യ അത്മായ കൂട്ടായ്മയായ എസ്എംസിഎ കുവൈറ്റിൻറെ രൂപീകരണത്തോടെയാണ് ഗൾഫിലെ സഭാംഗങ്ങളെ ഒരു കുട കീഴിൽ ഒരുമിച്ചു കൂട്ടി അവരുടെ ആത്മീയകാര്യങ്ങളിൽ ഗണ്യമായ നേട്ടം കൈവരിക്കാൻ സാധിച്ചത്.
സംഘടനാഗംങ്ങൾ ആയ 200 ൽ അധികം കലാകാരൻമാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ നിരവധി കലാപരിപാടികൾ പരിപാടിയുടെ മുഖ്യകർഷണം ആയിരിക്കും എന്ന് എസ്എംസിഎ പ്രസിഡന്റ് ഡെന്നി കാഞ്ഞൂപറമ്പിൽ, ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, ട്രഷർ ഫ്രാൻസിസ് പോൾ, മീഡിയ കൺവീനർ ജിസ്സ് ജോസഫ് എന്നിവർ പറഞ്ഞു.