എസ് എം സി എ കുവൈറ്റ് നോർത്ത് അമേരിക്ക ക്രിസ്‌മസ്സ് ന്യൂ ഇയർ ആഘോഷങ്ങൾ നടത്തി

New Update
SMCA X MAS


കുവൈറ്റ് : സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് നോർത്ത് അമേരിക്ക, ക്രിസ്തുമസ്സ്  ആഘോഷിച്ചു. ക്രിസ്തുമസ്സ്   പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച മീറ്റിംഗിൽ എസ് എം സി എ ആന്തം ശ്രീ ഷാജി പണിക്കശ്ശേരി ആലപിച്ചു.

Advertisment

 യോഗത്തിലേക്ക് സംഘടനാ ജനറൽ സെക്രട്ടറി ശ്രീ റ്റിറ്റി പെറിയാൻ ഏവർക്കും സംഗതം ആശംസിക്കുകയും സംഘടനയുടെ പ്രസിഡണ്ട് ശ്രീ ജോസ് തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തുയും ചെയ്‌തു. ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് പിതാവ് ഉദഘാടന സന്ദേശവും, മിസ്സിസ്സാഗ രൂപതാമെത്രാൻ മാർ ജോസ് കല്ലുവേലിൽ പിതാവ് ആശംസാ സന്ദേശവും നൽകി. 

കുവൈറ്റ് കത്തീഡാൽ ദേവാലയത്തിൽ മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന അഭി‌വദ്യ ഫാദർ ജോസഫ് ഇടപ്പുളവൻ, ക്രിസ്തുമസ്സ് ചിന്തകൾ പങ്കുവെച്ചു.

എസ് എം സി എ കുവൈറ്റ് പ്രസിഡണ്ട് ശ്രീ ഡെന്നി കാഞ്ഞുപ്പറമ്പിൽ എസ് എം സി എ കുവൈറ്റ് റിട്ടേർണീസ് ഫോറം ട്രഷറാർ ശ്രീ ജോർജ് ചാക്കോ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സംഘടനാ വൈസ് പ്രസിഡണ്ട് ശ്രീ രാജേഷ് വർഗീസ്സ് നന്ദി പറഞ്ഞു. 

എസ് എം സി എ കുവൈറ്റ്. എസ് എം സി എ കുവൈറ്റ് റിട്ടേർണീസ് ഫോറം. എസ്. എം സി എ കുവൈറ്റ് നോർത്ത് അമേരിക്ക എന്നീ സംഘടനാംഗങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടി‌യിൽ പങ്കെടുത്തു. 

സംഘടനാംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും മനോഹരമായ ഗാനങ്ങളിലൂടെയും നൃത്തംഗങ്ങളിലൂടെയും സദസിനെ ആനന്ദിപ്പിച്ച ഏതാണ്ട് രണ്ടര മണിക്കൂർ നീണ്ട യോഗം കുവൈറ്റിലേ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ ക്രിസ്തുമസ്സ് & ന്യൂ ഇയർ ആഘോഷത്തിൻ്റെ ഓർമ്മ പുതുക്കലായി.

Advertisment