റമദാനിലെ പ്രവൃത്തിസമയം നിശ്ചയിച്ച് കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം

റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയത്തെക്കുറിച്ച് തീരുമാനവുമായി കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം. മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി അന്‍വര്‍ അല്‍ ഹംദാന്‍ അനുയോജ്യമായ സമയക്രമത്തെക്കുറിച്ച് വ്യക്തമാക്കി

New Update
ramadan1

കുവൈറ്റ് സിറ്റി: റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയത്തെക്കുറിച്ച് തീരുമാനവുമായി കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം. മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി അന്‍വര്‍ അല്‍ ഹംദാന്‍ അനുയോജ്യമായ സമയക്രമത്തെക്കുറിച്ച് വ്യക്തമാക്കിയതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

മന്ത്രിയുടെയും, അണ്ടര്‍സെക്രട്ടറിയുടെയും, പബ്ലിക് റിലേഷന്‍സിന്റെയും ഓഫീസുകളിലെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ആയിരിക്കും. സാമ്പത്തിക, നിയമ, ഭരണപരമായ മേഖലകള്‍ക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കും.

റമദാനിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ജോലി സമയം പ്രതിദിനം നാലര മണിക്കൂറായിരിക്കും. സാമ്പത്തികകാര്യം, നിയമകാര്യം, ഭരണകാര്യം എന്നീ മേഖലകളിലും, പ്രസ്തുത വകുപ്പുകളിലും പ്രവൃത്തി സമയം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണെന്നും അവര്‍ വ്യക്തമാക്കി.

സ്വകാര്യ, പ്രത്യേക വിദ്യാഭ്യാസ മേഖല, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മേഖല, എജ്യുക്കേഷണല്‍ റിസര്‍ച്ച് കരിക്കുലം സെക്ടര്‍, എജ്യുക്കേഷണല്‍ ഡെവലപ്‌മെന്റ് സെക്ടര്‍, എജ്യുക്കേഷണല്‍ ഫസിലിറ്റിസ് & പ്ലാനിംഗ് സെക്ടര്‍, പബ്ലിക് എജ്യുക്കേഷന്‍ സെക്ടര്‍, എജ്യുക്കേഷണല്‍ സെക്ടര്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയിലും അതിന്റെ വകുപ്പുകളിലും രാവിലെ 9.30 മുതല്‍ രണ്ട് വരെയായിരിക്കും പ്രവര്‍ത്തനസമയം. 

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയുടെ ഓഫീസ്‌, പബ്ലിക് റിലേഷൻസ് ആൻഡ് എജ്യുക്കേഷണൽ മീഡിയ വകുപ്പ്, എജ്യുക്കേഷണന്‍-സയന്‍സ്-കള്‍ച്ചര്‍ നാഷണല്‍ കമ്മീഷന്‍, എജ്യുക്കേഷന്‍ സുപ്രീം കൗണ്‍സില്‍, അണ്ടര്‍സെക്രട്ടറിയുടെ ഓഫീസ് എന്നിവ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും റമദാനില്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

 

Advertisment