ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/12/21/dsc5479-2025-12-21-21-03-52.jpg)
കുവൈറ്റ് : സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് "പാരിൽ പ്രകാശമായി" ഡിസംബർ 19 വെള്ളിയാഴ്ച വൈകിട്ട് എൻ. ഇ. സി. കെ, നോർത്ത് ടെന്റിൽ വെച്ചു നടത്തപ്പെട്ടു.
Advertisment
ഇടവക വികാരി റവ . സിബി പി. ജെ കരോൾ സർവീസിന് നേതൃത്വം നൽകുകയും റവ . അരുൺ ജോൺ (വികാരി അഹമ്മദി ഇമ്മാനുവേൽ മാർത്തോമ ചർച്ച്) ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു.
റോയ്. കെ. യോഹന്നാൻ ( സെക്രട്ടറി ,എൻ. ഇ. സി. കെ.) ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിച്ചു. സൺഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ഇടവക സെക്രട്ടറി സിജുമോൻ എബ്രഹാം സ്വാഗതവും ട്രസ്റ്റി ബിജു സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. ഇടവക അംഗങ്ങളെ കൂടാതെ സഹോദരി സഭകളിൽ നിന്നുമുള്ള നിരവധി പേർ കരോൾ സർവീസിൽ വന്നു സംബന്ധിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us