കുവൈത്ത് വിഷമദ്യ ദുരന്തത്തിൽപ്പെട്ട് നാട് കടത്തിയ സൂരജ് ലാമയുടെ മൃതദേഹമെന്ന് സംശയം; തിരിച്ചറിയാൻ ബന്ധുക്കൾ കൊച്ചിയിലേക്ക്

New Update
suraj-lama

കൊച്ചി: കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ട് നാട്ടിലേക്ക് നാടുകടത്തപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ (59) വയസ്സ് സംശയിക്കുന്ന ജീർണിച്ച നിലയിലുള്ള മൃതദേഹം കളമശ്ശേരി എച്ച്.എം.ടി.ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി.

Advertisment

കുവൈത്തിൽ ഹോട്ടൽ വ്യവസായിയായിരുന്ന സൂരജ് ലാമയെ കഴിഞ്ഞ ഒക്ടോബർ 5-നാണ്  കുവൈത്ത് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തിയത്. വിഷമദ്യമേറ്റതിനെ തുടർന്ന് ഓർമ്മയും കാഴ്ചയും പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം.

കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ആലുവ മെട്രോ സ്റ്റേഷനിലെത്തുകയും, തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒക്ടോബർ 10-ന് ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

തുടർന്ന് പിതാവിനെ കാണാനില്ലെന്ന് അറിഞ്ഞതോടെ മകൻ സാന്റോൺ ലാമ (സണ്ണി) കൊച്ചിയിലെത്തി ദിവസങ്ങളോളം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് തിരച്ചിൽ നടത്തുകയും കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽമൂലം പിതാവിനെ കണ്ടെത്താൻ പോലീസ് നടപടി വൈകിയതോടെ സാന്റോൺ ലാമ ഹൈക്കോടതിയെ സമീപിക്കുകയും, കോടതിയുടെ നിർദ്ദേശപ്രകാരം ഡി.സി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

ഇന്ന് കണ്ടെത്തിയ മൃദുഹദേഹം സ്ഥിരീകരിക്കാൻ ഡി.എൻ.എ. പരിശോധനയും കാണാതായ സൂരജ് ലാമയെ അവസാനമായി കണ്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കളമശ്ശേരി എച്ച്.എം.ടി.ക്ക് സമീപം ഏകദേശം രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തുന്നത്.

സൂരജ് ലാമയെ കാണാതായപ്പോൾ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രങ്ങളാണ് മൃതദേഹത്തിലുള്ളത്. എന്നാൽ, മൃതദേഹം പൂർണ്ണമായും ജീർണിച്ച നിലയിലായതിനാൽ തിരിച്ചറിയുന്നതിൽ അവ്യക്തതയുണ്ട്. മൃതദേഹം സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ. പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

മൃതദേഹം തിരിച്ചറിയുന്നതിനും തുടർ നടപടികൾക്കുമായി ഉടൻ കൊച്ചിയിലെത്താൻ സൂരജ് ലാമയുടെ കുടുംബാംഗങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 23 പേരിൽ ഒരാളാണ് സൂരജ് ലാമയെന്ന് സംശയിച്ചിരുന്നു. പിന്നീട് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടെന്ന് അറിഞ്ഞതിനെ തുടന്നാണ് മകൻ അന്വേഷണം ആഭിച്ചത്.

Advertisment