കുവൈറ്റ് സിറ്റി : കുവൈറ്റ് മലങ്കര റൈറ്റ് മൂവേമെന്റ്( കെ എം ആർ എം) ന്റെ നേതൃത്തിൽ ഈ വർഷത്തെ ദുഖവെള്ളി ശുശ്രൂഷ കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ നടത്തി.
ആയിരക്കണക്കിന് സീറോ മലങ്കര കത്തോലിക്ക വിശ്വാസികൾ പങ്കെടുത്ത ദുഃഖവെള്ളി ശുശ്രൂഷകൾക്കു റെവ ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ കാർമ്മികത്വം വഹിച്ചു.
തുടർന്ന് എം. ആർ. എം ന്റെ നാല് ഏരിയായിൽ നിന്നുമുള്ള ഏരിയ കമ്മറ്റികൾ അതാത് ഏരിയായിലുള്ള അംഗങ്ങൾക്ക് നേർച്ച കഞ്ഞി വിതരണം ക്രമീകരിച്ചിരിന്നു.