New Update
/sathyam/media/media_files/2025/03/17/kBD5mZgpSjFDPo6oH7SI.jpg)
കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെൻറർ കമ്മിറ്റിയുടെ റമളാൻ അതിഥിയായി ഹൃസ്യ സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രസിദ്ധ ഖാരിഅും പ്രഭാഷകനുമായ നൌഷാദ് മദനി കാക്കവയൽ മാർച്ച് 18, ചൊവ്വ മങ്കഫ് ബ്ലോക്ക് 1 ലെ ഖലീഫ് തലാൽ അൽജ്വരി മസ്ജിദിൽ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകും.
കഴിഞ്ഞ ദിവസങ്ങളിൽ അബ്ബാസിയയിലെ ഉക്കാഷ, ബൽക്കീസ് മസ്ജിദുകളിൽ നൌഷാദ് മദനി തറാവീഹിന് നേതൃത്വം നൽകിയിരുന്നു. അതിമനോഹര ശൈലിയിൽ ഖുർആൻ പാരായണത്താൽ വലിയ ശ്രദ്ധ നേടിയ വ്യക്തിയാണ് നൌഷാദ് മദനി. കൂടുതൽ വിവരങ്ങൾക്ക് 9992 6427, 99776124