/sathyam/media/media_files/8dhBPmEGq2mSbWXTDcwV.jpg)
കുവൈറ്റ് സിറ്റി : പ്രതിഭ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ രേഷ്മ ശരത്ത് നിർമ്മിച്ച് സാബു സൂര്യചിത്ര സംവിധാനം ചെയ്യുന്ന “ഓണമാണ് ഓർമ്മവേണം “ എന്ന ടെലിഫിലിം സെപ്റ്റംബർ 12ന് (വ്യാഴാഴ്ച) വൈകിട്ട് 7.30ന് അഹമ്മദി ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രദർശിപ്പിക്കും.
പ്രവാസികൾക്കിടയിലെ ഓണാഘോഷമാണ് മുഖ്യപ്രമേയം എന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനുമായ സാബു സൂര്യ ചിത്ര വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുവൈറ്റിലെ നൂറ്റമ്പതിൽപരം കലാകാരന്മാർ ഈ ചിത്രത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചിരിയും, കളിയും, പാട്ടും, നൃത്തവും ഒക്കെയായി മലയാളികൾ ഓരോ വർഷവും ഓണത്തിന് ഒത്തുചേരാറുണ്ട്. പരിമിതമായ സൗകര്യങ്ങളിൽ ഒരു അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇതുപോലെയുള്ള ഓണാഘോഷ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന കുറേ നന്മയും തിന്മയും ചേർത്ത് ഒരുക്കിയതാണ് 'ഓണമാണ് ഓർമ്മവേണം' എന്ന ഈ സിനിമയുടെ കഥാസാരം.
കുവൈറ്റിലെ തിരക്കുകൾക്കിടയിൽ ഇത്രയും കലാകാരന്മാരെ ഒരുമിച്ച് നിർത്തുക എന്നത് ശ്രമകരമായ ഒന്നായിരുന്നു എന്നും സംവിധായകൻ പറഞ്ഞു. രണ്ട് ദിവസം കൊണ്ടാണ് ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് .ഈ ഓണത്തിന് ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു കലാവിരുന്ന ആയിരിക്കും ഈ സിനിമ എന്ന് ഇതിൻറെ ഭാഗമായവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
രമ്യരതീഷ്, ഷെറിൻമാത്യു, കൃഷ്ണകുമാർ, അഖില ആൻവി, പ്രമോദ് മേനോൻ, സീനു മാത്യു, ഷാരോൺ റിജോ അഭിരാമി അജിത്, ലിയോ, ഗിരീഷ്, രമ, മധു, ജിജുനഎന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
നിരവധി ചിത്രങ്ങൾക്ക് അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അരവിന്ദ് കൃഷ്ണനാണ് ഈ ചിത്രത്തിൻറെ സവഹാസംവിധായകൻ. ക്യാമറ നിവിൻ ,ക്യാമറ അസിസ്റ്റൻറ് മിഥുൻ, ബാഗ്രൗണ്ട് മ്യൂസിക് റിജോ ആലുവ. ഇവരെക്കൂടാതെ നിരവധി പേർ പല മേഖലകളിലായി ഈ സിനിമയെ സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും പിആർഒ ഷൈനി സാബു അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us