ടെസ്റ്റ്‌ ഡ്രൈവ് എടുത്ത കാറുമായി കടന്നു കളഞ്ഞു; അറസ്റ്റിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം

New Update
driving 1

കുവൈറ്റ് : ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെട്ട് എടുത്ത കാർ ഉടമയെ കബളിപ്പിച്ച് വാഹനവുമായി രക്ഷപ്പെട്ട ആളെ അറസ്റ്റിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം.

Advertisment


ഒരു കുവൈറ്റ് പൗരൻ ബെഡൗൺ നിവാസിയ്ക്കെതിരെ കൈഫാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ പരാതിയിലാണ് വാഹനം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് തന്റെ 2000-മോഡൽ ഗ്രേ കളർ നിസ്സാൻ പാത്ത്ഫൈൻഡർ ടെസ്റ്റ് ഡ്രൈവിനായി പ്രതിക്ക് കൈമാറിയെതെന്ന് പരാതിക്കാരൻ പറയുന്നു . 


100 കെഡി ഡൗൺ പേയ്മെൻ്റ് നൽകുകയും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്‌ത ശേഷം ബാക്കിയുള്ള 600 കെഡി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ, കാർ തിരികെ നൽകുന്നതിനുപകരം പ്രതി അതുമായി രക്ഷപ്പെടുകയായിരുന്നു.എന്നാണ് കേസ്

Advertisment