ഇസ് ലാഹി മദ്രസ്സ സ്പോർട്സ് ഫെസ്റ്റ് വഫ്രയിൽ സംഘടിപ്പിച്ചു

അബ്ബാസിയ മദ്രസ്സ ഓവറോൾ ചാമ്പ്യന്മാരായി

New Update
മദ്രസ്സ ഫെസ്റ്റ്
കുവൈത്ത് സിറ്റി :  ഇന്ത്യൻ ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മദ്രസ്സകളുടെ സ്പോർട്സ് ഫെസ്റ്റ് വഫ്രയിലെ വിശാലമായ ഫാം ഹൗസിൽ വർണാഭമായി സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ അബ്ബാസിയ മദ്രസ്സ ഓവറോൾ ചാമ്പ്യന്മാരായി. സാൽമിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
Advertisment
വിവിധങ്ങളായ മത്സരത്തിന് നൂറ് കണക്കിന് വിദ്യാർത്ഥി കുരുന്നുകളാണ് മാറ്റുരച്ചത്. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിനു കേരളം ജംഇയത്തുൽ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റ് സുലൈമാൻ മദനി, ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലിം, ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ സല്യൂട്ട് നൽകി സ്വീകരിച്ചു.
ഓപ്പൺ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജുമുഅ ഖുതുബയ്ക്ക് സുലൈമാൻ മദനി നേതൃത്വം നൽകി. വിദ്യഭ്യാസ സെക്രട്ടറി നബീൽ ഹമീദ്, ഫൈൻ ആർട്സ് സെക്രട്ടറി അബ്ദുൽ റഹ്മാൻ, പി.ടി.എ പ്രസിഡന്റ് ജംഷിദ് എടവണ്ണ, മുഹമ്മദ് കെ സി, മുനീർ കൊണ്ടോട്ടി, ഷുഐയ്ബ് നേലേബ്ര, അബ്ദുൽ ഗഫൂർ ഹവല്ലി, റഹീം തുടങ്ങിയവർ പരിപാടികൾക്ക്  നേതൃത്വം നൽകി.
ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യന്മാരായി ആബിസ് അഹമ്മദ് നവാസ്  (ഫഹാഹീൽ മദ്രസ) , ഫെല്ല ഫാത്തിമ (സാൽമിയ മദ്രസ) എന്നിവരെ തെരെഞ്ഞെടുത്തു. കിഡ്സ് വിഭാഗത്തിൽ നൂഹ് അൽത്താസ് ഹസൻ (സാൽമിയ മദ്രസ),സീനിയർ വിഭാഗത്തിൽ മൻഹ ഫാത്തിമ (സാൽമിയ മദ്രസ), സബ് ജൂനിയർ വിഭാഗത്തിൽ ബയാൻ റിഥ്വാൻ (അബ്ബാസിയ മദ്രസ ) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി. രക്ഷിതാക്കൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.

വിജയികൾക്ക് അബൂബക്കർ സിദ്ധീഖ് മദനി, യൂനുസ് സലീം, സുലൈമാൻ മദനി എന്നിവർ മെഡലുകൾ വിതരണം ചെയ്തു. 

Advertisment