കുവൈത്ത് സിറ്റി : കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ ഈ മാസം 21ന് തുടങ്ങും. 70 ദിവസമുള്ള മേളയിൽ ഓരോ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിലൂടെ സമ്മാനം നൽകും.
120 ആഡംബര കാറുകളും പത്ത് ലക്ഷം ഡോളർ ക്യാഷ് പ്രൈസുമാണ് ആകെ സമ്മാനങ്ങൾ.ഓരോ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിൽ 12 പേർക്ക് ഓരോ ആഡംബര കാർ വീതം സമ്മാനം ലഭിക്കും.
ഇതിനു പുറമെ ഒരു ലക്ഷം ഡോളർ ക്യാഷ് പ്രൈസും ലഭിക്കും. വാണിജ്യ സമുച്ചയങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, സഹകരണ സംഘങ്ങൾ , സെൻട്രൽ മാർക്കറ്റുകൾ, പ്രധാന കമ്പനികൾ, ഇ-കൊമേഴ്‌സ്, ഓട്ടോമോട്ടീവ്, നിർമ്മാണം, ഫർണിച്ചറുകളും
ആരോഗ്യം, സൗന്ദര്യ മേഖലകൾ, ടൂറിസം, വിനോദം, റെസ്റ്റോറൻ്റുകൾ, കഫേകൾ, എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമാകുക എന്ന് യാ ഹാല ഫെസ്റ്റിവൽ സിഇഒ ഫാദൽ അൽ-ദോസരി അറിയിച്ചു.
ഡ്രോൺ പ്രദർശനങ്ങൾ, കരിമരുന്ന് പ്രയോഗം, മറ്റു നിരവധി പ്രദർശനങ്ങളും മേളയുടെ ഭാഗമായി നടക്കും. മിഷ്രിഫ് എക്സിബിഷൻ ഗ്രൗണ്ടിലെ ഓഫീസ് ആസ്ഥാനത്തും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും രജിസ്‌ട്രേഷൻ തുടരുന്നതായി അദ്ദേഹം അറിയിച്ചു