/sathyam/media/media_files/2024/12/22/7c1q5smDgvU2KqdKlaC6.jpg)
കുവൈറ്റ്: ദിദ്വിന സന്ദർശനത്തിനായി കുവൈത്തിൽ കഴിഞ്ഞ ദിവസം എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിലെ ബയാൻ കൊട്ടാരത്തിൽ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് ഊഷ്മളമായി സ്വീകരിച്ചു.
അമീർ, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവരുമായി വിപുലമായ ചർച്ചകൾ ഉടൻ നടക്കും 43 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്.
കഴിഞ്ഞദിവസം കുവൈറ്റിൽ എത്തിച്ചേർന്ന പ്രധാനമന്ത്രി വിവിധ ഇന്ത്യൻ വ്യവസായികളെയും പൗരപ്രമുഖരെയും സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു തുടർന്ന് മീനാ അബ്ദുള്ള ലേബർ ക്യാമ്പ് സന്ദർശിച്ച പ്രധാനമന്ത്രി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി.
/sathyam/media/media_files/2024/12/22/AlRN8eXPnMyJGYXLduIL.jpg)
തുടർന്ന് സബാഹ് അൽ സലാമിലുള്ള ശൈഖ് സആദ് ഇൻഡോർ സ്റ്റേഡിയത്തിൽ കുഞ്ഞും നിറഞ്ഞ സദസ്സിന് അഭിസംബോധന ചെയ്തു തുടർന്ന് അമീർ ശൈഖ് മിഷൽ അഹമദ് അൽ സഭഹിന്റെ ക്ഷണ പ്രകാരം 26 മത് ഗൾഫ് കപ്പ് ഉദ്ഘാടന
ചടങ്ങിലും പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us