New Update
/sathyam/media/media_files/2025/10/21/1000966361-2025-10-21-15-37-41.jpg)
കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്റസകളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി എക്സാം കുവൈറ്റിലെ അഞ്ചു കേന്ദ്രങ്ങളിൽ നടന്നു.
Advertisment
നേരത്തേ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് യോഗ്യത പരീക്ഷ എഴുതുന്നത്. പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എക്‌സാമിനർമാർ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷകൾക്ക് മേൽനോട്ടം വഹിച്ചു. ഐ. സി. എഫ് കുവൈത്ത് നാഷണൽ കമ്മിറ്റിയാണ് കുവൈത്തിൽ പരീക്ഷ പ്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്.
നവംബർ 29 ന് നടക്കുന്ന ഫൈനൽ പരീക്ഷയ്ക്കും കുവൈറ്റിൽ സെന്ററുകൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.