/sathyam/media/media_files/2025/02/11/OJIQJdfjCCsR0cEyc5Oo.jpg)
കുവൈത്ത് സിറ്റി: നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് സഹകരിച്ച് സംഘടിപ്പിക്കുന്ന ഗാർഡേനിയ പോപ്പ്അപ്പ് പ്രദർശനത്തിന്റെ മൂന്നാം പതിപ്പ് തിങ്കളാഴ്ച ആരംഭിച്ചു.
കുവൈത്ത് നാഷണൽ മ്യൂസിയത്തിലാണ് വിവിധ സാംസ്‌കാരിക കലാപരിപാടികൾ ഉൾപ്പെടെയുള്ള പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 25 വരെ നീണ്ടു നിൽക്കും രാവിലെ 10 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഒരുക്കിയിട്ടുണ്ട്.
കുവൈത്തിലെ 64-ാമത് ദേശീയ ദിനം, 34-ാമത് വിമോചന ദിനം, കൂടാതെ 2025-ലെ അറബ് സംസ്‌കാരത്തിന്റെയും മാധ്യമങ്ങളുടെയും തലസ്ഥാനമായി കുവൈത്തിനെ നാമനിർദ്ദേശം ചെയ്യുന്നതിനോടനുബന്ധിച്ച് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രമുഖ വാസ്തുവിദ്യാ സ്ഥാപനമായ കയാൻയുടെ സ്ഥാപകനും സിഇഒയുമായ ആർക്കിടെക്റ്റ് ബഷർ അൽ സാലിം പറഞ്ഞു: "ഈ വർഷം റെസ്റ്റോറന്റുകൾ, ഫർണിച്ചർ കമ്പനികൾ, നിർമാണ സ്ഥാപനങ്ങൾ, പ്ലാന്റ് സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയവ ഉൾപ്പെടെ ഏകദേശം 70 പേർ പങ്കെടുക്കുന്നു."
പരമ്പരാഗത കുവൈത്ത് നാടോടി ബാൻഡുകൾ, ലെബനീസ് കോറൽ ഗ്രൂപ്പുകൾ, വിവിധ എംബസികളിൽ നിന്നുള്ള സാംസ്‌കാരിക, സംഗീത പ്രകടനങ്ങൾ എന്നിവയും പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.