/sathyam/media/media_files/2025/09/04/a66300e1-d3bf-470e-bac2-d6889710855e-1-2025-09-04-18-24-54.jpg)
കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ്ങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ തോമസ് എബ്രഹാം ഹൃസ്വ സന്ദർശനത്തിനായി കുവൈറ്റിൽ എത്തി ചേർന്നു. ഇടവക വികാരി റവ. സിബി പി .ജെ യും കമ്മറ്റി അംഗങ്ങളും ചേർന്നു ബിഷപ്പിനെ കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരിച്ചു .
കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) യുടെ 10-മത് ടാലെന്റ്റ് ടെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും . സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ആറുമണിക്ക് കുവൈറ്റിലെ നാഷണൽ ഇവാഞ്ചലിക്കല്‍ ചർച്ചിൽ വച്ച് നടത്തപ്പെടുന്ന കുവൈറ്റ് ഇടവകയുടെ 60-ാ൦മത് ഇടവക ദിനവും, ഒരു വ൪ഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും നിർവഹിക്കുകയും ഇടവക ദിന ആരാധനയ്ക്കു നേതൃത്വം നൽകുകയും ചെയ്യും .
സെപ്റ്റംബർ 06 മുതൽ 16 വരെ നടക്കുന്ന ഇടവകയുടെ വിവിധ മീറ്റിംഗുകൾക്കു അഭിവന്ദ്യ തിരുമേനി നേത്രത്വം നൽകും .സെപ്റ്റംബർ 12 നു നടക്കുന്ന സ്ഥിരീകരണ ശുശ്രുഷക്ക് മുഖ്യ കാർമികത്വം വഹിക്കും