ടിപിഎല്‍ ഈദ് ഹോളിഡേ ക്രിക്കറ്റ്‌ ടൂർണമെന്റ് : ടീം ഫാൽക്കൺ ജേതാക്കൾ

ക്രിക്കറ്റ്‌ ക്ലബുകളായ ബ്ലാക്ക് സിസിയും സ്റ്റോം റൈഡേഴ്‌സും ഈദ് ദിനത്തിൽ  സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റിൽ ടീം ഫാൽക്കൺ ജേതാക്കളായി

New Update
tpl

കുവൈത്ത് സിറ്റി: ക്രിക്കറ്റ്‌ ക്ലബുകളായ ബ്ലാക്ക് സിസിയും സ്റ്റോം റൈഡേഴ്‌സും ഈദ് ദിനത്തിൽ  സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റിൽ ടീം ഫാൽക്കൺ ജേതാക്കളായി.

Advertisment

വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം ഫാൽക്കൺ 8 വിക്കറ്റിന് ടീം സ്നൈപ്പർ ഇലവനെ പരാജയപ്പെടുത്തി. മികച്ച ആൾ റൗണ്ട് പ്രകടനത്തോടെ ഷിബു ഓമനക്കുട്ടൻ ഫൈനലിലെ താരമായി.

ടൂർണമെന്റിലെ മികച്ച ബൗളറായി ഉമ്മർ മട്ടുവായിലിനെയും , ബാ‌റ്റ് സ്മാനായി  എമി ഖാനെയും തിരഞ്ഞെടുത്തു. ടീം ഫാൽക്കണിലെ ജയസൂര്യയാണ് ആണ് ടൂർണമെന്റിലെ താരം.

കുവൈറ്റിലെ പ്രമുഖ സ്പോർട്സ് ബ്രാൻഡ് ആയ കെഎല്‍ 46 ആണ് വിജയികൾക്കുള്ള ട്രോഫികൾ സ്പോൺസർ ചെയ്തത്.  വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിന് ടൂർണമെന്റ് കൺവീണർമാരായ വിഷ്ണു രാജ് , റജീദ് , വിനീഷ്, രാഹുൽ നായർ, സിദ്ധീഖ്, സുർജിത്, ലിജോ, ആസിഫ്, വിബിൽ എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ആകർഷനീയമായ രീതിയിൽ ജൂൺ അവസാന വാരത്തോടെ ടിപിഎല്‍  സീസൺ 3 ആരംഭിക്കുമെന്ന് സംഘടക സമിതി അധ്യക്ഷൻ അറിഞ്ചിറ സമീർ അറിയിച്ചു

Advertisment