ശശി തരൂര്‍ എം.പിക്ക് നിവേദനം സമര്‍പ്പിച്ച് ട്രാക്ക്‌

വർഷങ്ങളായി തിരുവനന്തപുരം നിവാസികളായ  പ്രവാസികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരംകാണുന്നതിലേക്കായി  തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) ഡോ. ശശി തരൂർ എം പി യുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു

New Update
trak tharoor

കുവൈത്ത്/തിരുവനന്തപുരം: വർഷങ്ങളായി തിരുവനന്തപുരം നിവാസികളായ  പ്രവാസികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരംകാണുന്നതിലേക്കായി  തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) ഡോ. ശശി തരൂർ എം പി യുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.

Advertisment

തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിൽ എത്തുന്നതിന് നേരിട്ടുള്ള വിമാനങ്ങൾ വളരെ കുറവാണെന്നും ഉയർന്ന വിമാനനിരക്കും ദീർഘദൂര യാത്രയും ധരാളം സമയവും പ്രത്യേകിച്ച് കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ചിലവാകുമെന്ന് എം പിയെ ധരിപ്പിച്ചു.  

ചുരുങ്ങിയത് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജസീറ എയർവെയ്സ്  തിരുവനന്തപുരത്തേക്ക് വിമാന സർവീസ് നടത്തുന്നതിലേക്കായ നടപടികൾ കൈക്കൊള്ളാൻ വേണ്ട ഇടപെടൽ  അധികൃതരുമായി നടത്താമെന്ന് ഡോ. ശശി തരൂർ എം പി ട്രാക്കിന്റെ ഭാരവാഹികൾക്ക് ഉറപ്പുനൽകുകയും ചെയ്തു.

പ്രസിഡണ്ട് എം. എ. നിസാം, ജന: സെക്രട്ടറി രാധാകൃഷ്ണൻ നായർ, വൈസ് പ്രസിഡന്റുമാരായ  ശ്രീരാഗം സുരേഷ്, മോഹൻ കുമാർ, കേന്ദ്ര എക്സികുട്ടീവ് അംഗം കെ. ഓ. അരുൺ കുമാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Advertisment