തനിമ കുവൈത്തിന്റെ 19ആം ദേശീയ വടംവലി മത്സരത്തിൽ യു.എൽ.സി കെ.കെ.ബി കിരീടം നേടി

New Update
7af8d85b-bb80-43b5-a717-177f22eafe8b

കുവൈറ്റ്: മലയാളി സമൂഹത്തിന്റെ കായികോത്സവമായി മാറിയ ഓണത്തനിമ വടംവലി മത്സരം വൻ ആവേശത്തിൽ സമാപനമായി. ഇത്തവണത്തെ മത്സരവേദിയായ "എം.ടി നഗർ" ഇന്റർനാഷണൽ വോളിബോൾ താരം ശിവാനി ചൗഹാൻ ‌ ഉത്ഘാടനം ചെയ്തു. ‌ജിൻസ്‌ മാത്യുവിൽ നിന്ന് ഫ്ലാഗ്‌ ഏറ്റുവാങ്ങി മാങ്കോ ഹൈപ്പറിന്റെ സയീദ്‌ ആരിഫ്‌ മത്സരം ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. തുടർന്ന് 19ആം ദേശീയ വടംവലി ചാമ്പ്യൻഷിപ്പ്‌ മത്സരങ്ങൾ നടന്നു. മികച്ച പ്രകടനത്തോടെ യു.എൽ.സി കെ.കെ.ബി ടീം സാൻസിലിയ എവർ റോളിംഗ് ട്രോഫിയും കെ.ഡി 401 രൂപയുടെ സമ്മാനത്തുകയും കരസ്ഥമാക്കി ഈ വർഷത്തെ ചാമ്പ്യന്മാരായി.

Advertisment

472d4f4f-8e2f-4bee-b6bb-72f83dded809




ഓഷ്യൻസ് എൻജിനീയറിംഗ് വിന്നേഴ്സ് കുവൈറ്റ് രണ്ടാം സ്ഥാനവും ബ്ലൂ ലൈൻ എവർ റോളിംഗ് ട്രോഫിയും കെ.ഡി 301 സമ്മാനത്തുകയും നേടി. മൂന്നാം സ്ഥാനത്ത് ഗ്ലോബൽ ഇന്റർനാഷണൽ ഫ്രണ്ട്സ് ഓഫ് രജീഷ് - A നെസ്റ്റ് ആന്റ്‌ മിസ്റ്റ് എവർ റോളിംഗ് ട്രോഫിയും കെ.ഡി 201 സമ്മാനത്തുകയും സ്വന്തമാക്കി. ബ്രദേഴ്സ് ഓഫ് ഇടുക്കി ലൈഫ് സോൺ ജിം എവർ റോളിംഗ് ട്രോഫിയും കെ.ഡി 101 സഹിതം നാലാം സ്ഥാനത്ത് എത്തി.

മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിൽ പവിഴം ജ്വല്ലറി ഫ്രണ്ട്സ് ഓഫ് കുവൈറ്റ് - A, സിറ്റി ക്ലിനിക് ഫ്രണ്ട്സ് ഓഫ് കുവൈറ്റ് - B, അലി ബിൻ അലി ഫ്രണ്ട്സ് ഓഫ് കുവൈറ്റ് - C, ടിൻക്ലിൻ കിഡ്സ് പ്ലാനറ്റ് ഫ്രണ്ട്സ് ഓഫ് രജീഷ് - B എന്നീ ടീമുകൾ യോഗ്യതനേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

ടീം അബ്ബാസിയ ബ്രദേഴ്സ് ഓഫ് ഐഎകെ ഇടുക്കി, ആഹാ കുവൈറ്റ് ബ്രദേഴ്സ്, “ക്യൂ” പോയിന്റ് സൊല്യൂഷൻസ് ചലഞ്ചേഴ്സ് കുവൈറ്റ്, റാസ് അൽ ഖലീജ് കെകെബി, കെന്റ് കെകെബി, ഭാരത് ടാക്സി അസോസിയേഷൻ കുവൈറ്റ് എന്നീ ടീമുകളും ഈ വർഷത്തെ മത്സരത്തെ കൂടുതൽ ആവേശ ഭരിതമാക്കി.

a7a431b7-9068-4c5b-aa8c-2409d879aef0



മികച്ച ഭാവിതാരമായി ഓഷ്യൻസ് എൻജിനിയറിംഗ് വിന്നേഴ്സ് കുവൈറ്റിന്റെ വിഷ്ണുവും, മികച്ച ബാക്ക് ആയി യുഎൽസി കെകെബിയുടെ ഭൂവനേഷ് തവകാട്ടിലും, മികച്ച ഫ്രണ്ട് ആയി ബ്രദേഴ്സ് ഓഫ് ഇടുക്കി താരം ജോബിൻ ജോസഫും, മികച്ച കോച്ചായി ഗ്ലോബൽ ഇന്റർനാഷണൽ ഫ്രണ്ട്സ് ഓഫ് രജീഷ് - എയുടെ ഹർഷദ് കെവിസി പാലക്കാടും,
മികച്ച ക്യാപ്റ്റനുള്ള അവാർഡ് ഓഷ്യൻസ് എൻജിനീയറിംഗ് വിന്നേഴ്സ് കുവൈറ്റിന്റെ ചന്തുവും , ടൂർണമെന്റിലെ മികച്ച താരമായി യുഎൽസി കെകെബിയുടെ നവാസ് പുതുപറമ്ബിലും വ്യക്തിഗത പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ഈ വർഷത്തെ ഫെയർപ്ലേ ടീം ആയി ബ്രദേഴ്സ് ഓഫ് ഇടുക്കിയെ തിരഞ്ഞെടുത്തു.

ba5d9482-97f6-4217-9758-af100bb65fc0

തനിമ സ്‌പോർട്സ് ഐകൺ അവാർഡ് സജി പാപ്പച്ചന് ലഭിച്ചു. പെൺതനിമ അംഗങ്ങൾ ആയ ഷീലു ഷാജി, ഉഷ ദിലീപ്‌, ഡയാന സവിയോ, വിബി വിജേഷ്‌, ജിജി ഡൊമിനിക്ക്‌, അനില ഷാമോൻ, ജെൻസി ബിനോയ്‌, സ്വപ്ന ജോജി എന്നിവർ വ്യക്തിഗത ക്യാഷ്‌ അവാർഡുകളും മെഡലുകളും വിതരണം ചെയ്തു. ലിറ്റി ജേക്കബ്‌, ബിനോയ് എബ്രഹാം, ജിൻസ്‌ മാത്യു, ജിനോ കെ അബ്രഹാം, ഷോബിൻ സിറിയക്‌, ഹബീബുള്ള മുറ്റിചൂർ, മെനീഷ്‌ വാസ്‌, റുഹൈൽ വിപി, ജേകബ്‌ മാത്യു, ജിയോമോൻ ജോസഫ്‌, ഫ്രെഡി ഫ്രാൻസിസ്‌, ലാലു, ഷാജി വർഗ്ഗീസ്‌, ജോമി ജോസ്‌, സലീം റ്റിപി, ഷംസുദ്ദിൻ കൂക്കു, സംഗീത്‌, ഷാമോൻ ജേകബ്‌, പ്രശാന്ദ് ചെല്ലപ്പൻ‌, വിനോദ് എന്നിവർ മത്സരവേദി നിയന്ത്രിച്ചു.

കുവൈറ്റിലെ മലയാളി കായികപ്രേമികളെയും പ്രവാസി കൂട്ടായ്മകളെയും ഒന്നിച്ച് കൊണ്ടുവന്ന ഓണത്തനിമ 2025, മികച്ച സംഘാടനവും ആവേശകരമായ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.

Advertisment