/sathyam/media/media_files/2025/03/26/NvxjjDWUJ3RCpzjCXjNl.jpg)
കുവൈറ്റ്: യു എൻ എ കുവൈറ്റ് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് സംഘടിപ്പിച്ചു. യു എൻ എ കുവൈറ്റ് ആസ്പയർ ഇന്റർനാഷനൽ സ്കൂൾ അധ്യാപകർക്കും സ്റ്റാഫിനും വേണ്ടി ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു.
അബ്ബാസിയ ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ട്രെയിനിങ് സെഷനിൽ യു എൻ എ ഭാരവാഹികളായ നിഹാസ് വാണിമേൽ,ഷറഫുദ്ദീൻ പിറക്കയിൽ,ഷുഹൈബ് മുഹമ്മദ്,ഫാരിസ് കല്ലൻ,ധന്യരാജ് തരകത്ത് ,ജാവേദ് ബിൻ ഹമീദ് എന്നിവർ നേതൃത്വം നൽകി.
ഹൃദയസ്തംഭനം ,അതേപോലെ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ശ്വാസതടസം തുടങ്ങിയ സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ച് വിശദമായി രീതിയിൽ പ്രായോഗിക ക്ലാസ്സിലൂടെയാണ് ട്രെയിനിങ് സംഘടിപ്പിച്ചത്.
തുടർന്നും ഇത്തരം സെഷനുകൾ നടത്തുവാനും ആളുകൾക്കു ബേസിക് ലൈഫ് സപ്പോർട്ടിനെ കുറിച്ച് പഠിക്കുവാനുള്ള അവസരം ഉണ്ടാക്കുവാൻ യു എൻ എ കുവൈത്തിന്റെ ഭാഗത്തുനിന്നും എല്ലാവിധ ശ്രമങ്ങളുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു