യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കുവൈറ്റ്‌ നിലവിൽ വന്നു

New Update
una kuwit

കുവൈറ്റ്: യു എൻ എ കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു. ഇന്ത്യൻ നഴ്സിംഗ് സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കുവൈറ്റ് ഘടകം പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.

Advertisment

ഫഹാഹീൽ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ, പ്രസിഡന്റ് സഞ്ജിത്ത് പോൾ അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി രമ്യ ആക്സിനോവ് സ്വാഗതം ആശംസിച്ചു.

ഭാരവാഹികൾ-സഞ്ജിത്ത് പോൾ-പ്രസിഡന്റ്, രമ്യ ആക്സിനോവ് ജനറൽ സെക്രട്ടറി, ട്രഷറർ-ഫാരിസ് കല്ലൻ, വൈസ് പ്രസിഡന്റുമാർ-ശ്രീരാഗ് നാവായത്ത്, താര മനോജ്, ജോയിന്റ് സെക്രട്ടറിമാർ-ധന്യരാജ് തരകത്ത്, ടിന്റു പ്രകാശ് എന്നിവരും 

ജോയിന്റ് ട്രഷറർ-ഷുഹൈബ് മുഹമ്മദ്, നാഷണൽ കോഓർഡിനേറ്റർ ജിനീഷ് ഫിലിപ്പ്, എക്സിക്യൂട്ടീവ് മെമ്പർമാർ-ജോഷി ജോസഫ്, നിഹാസ് വാണിമേൽ, രേഖ ടിഎസ്, റമീസ് തെക്കേക്കര ,ശിൽപ കെഎസ്, ജാവേദ് ബിൻ ഹമീദ്, തുടർന്ന് നടന്ന ചർച്ചയിൽ  ഒരു വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കുള്ള രൂപരേഖ തയ്യാറാക്കി.

മെയ് മാസം നഴ്സിംഗ് ദിനാചരണത്തിന്റെ ഭാഗമായി നഴ്സസ് കുടുംബത്തിന്റെ മെഗാ ഇവന്റ് നടത്തുവാനും തീരുമാനിച്ചു. ട്രഷറർ ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.

Advertisment