Advertisment

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം: മാങ്കോസ്റ്റീൻ സംഘടിപ്പിച്ചു

'ബഷീർ സാഹിത്യ തീരങ്ങളിൽ' എന്ന വിഷയത്തിൽ  കലാലയം സാംസ്‌കാരിക വേദി ഫഹാഹീൽ മംഗഫ് ദാറു രിസാലയിൽ സംഘടിപ്പിച്ച മാങ്കോസ്റ്റീൻ ശ്രദ്ധേയമായി

New Update
kalalayam samskarika vedi

കുവൈറ്റ് സിറ്റി: 'ബഷീർ സാഹിത്യ തീരങ്ങളിൽ' എന്ന വിഷയത്തിൽ  കലാലയം സാംസ്‌കാരിക വേദി ഫഹാഹീൽ മംഗഫ് ദാറു രിസാലയിൽ സംഘടിപ്പിച്ച മാങ്കോസ്റ്റീൻ ശ്രദ്ധേയമായി. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായ  വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം സമകാലിക സാഹചര്യത്തിലും ഏറെ പ്രധാന്യം അർഹിക്കുന്ന ഒന്നാണ്. ഐ സി എഫ് ഫഹാഹീൽ സെൻട്രൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് കൂട്ടായി ഉദ്ഘാടനം ചെയ്തു.

Advertisment

ബഷീറിന്റെ നാടൻ ശൈലി ഏതൊരാൾക്കും ഉൾകൊള്ളാൻ പറ്റുന്നതാണെന്നും, അതാണ് ബഷീറിനെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്തമാക്കിയതെന്നും അഭിപ്രായപ്പെട്ടു.

ഫഹാഹീൽ സോൺ കലാലയം സെക്രട്ടറി മുഹമ്മദ്‌ നദീർ സഖാഫി നടക്കാവ് അധ്യക്ഷനായി, റാഷിദ്‌ നരിപ്പറ്റ, സുഹൈൽ മോങ്ങം തുടങ്ങിയവർ സംസാരിച്ചു. ബഷീറും ബഷീറിന്റെ കുടുംബവുമായുള്ള തന്റെ പിതാവിന്റെ ബന്ധം സംഗ്രഹ ചർച്ചയിൽ അസ്‌ലം തലയോലപ്പറമ്പ് കൊണ്ട് വന്നത് ഏറെ കൗതുകമായി.

Advertisment