വനിതാവേദി കുവൈറ്റ് അൽജലീബ്, അബുഹലിഫ യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അൽജലീബ്, അബുഹലിഫ യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു

New Update
vanitha vedhi kuwait 1

കുവൈറ്റ്: വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അൽജലീബ്, അബുഹലിഫ യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 

Advertisment

അൽജലീബ് യൂണിറ്റ് സമ്മേളനം  വെള്ളിയാഴ്ച രാവിലെ 11മണിക്ക് അബ്ബാസിയ കലാ സെന്ററിൽ സുബി സുരേഷ് നഗറിൽ സംഘടിപ്പിച്ചു. ലിജി സാന്റോയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മോളി ജോസഫ് സ്വാഗതം അർപ്പിച്ചു. സമ്മേളനം വനിതാവേദി ജനറൽ സെക്രട്ടറി ആശാലതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

രശ്മി രവീന്ദ്രൻ അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ ജിജി രമേശ് യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും കേന്ദ്ര കമ്മിറ്റിയ്ക്കു വേണ്ടി വൈസ് പ്രസിഡന്റ് ഷിനി റോബർട്ടും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.

രജിസ്‌ട്രേഷൻ കമ്മിറ്റിക്കു വേണ്ടി നീതുവും പ്രമേയ കമ്മിറ്റിയിൽ അനുഷ ശ്യാമും അശ്വതിയും, മിനിറ്റ്സ് കമ്മിറ്റിയിൽ ശ്രീലതയും പ്രവർത്തിച്ചു.

  ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുക, മാത്യ ശിശു മരണനിരക്ക് കുറയ്ക്കുക, സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണം അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ഉന്നയിച്ചു. സമ്മേളനം പ്രമേയം അംഗീകരിച്ചു.

പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി ശ്രീജ സുരേഷ്,ജോയിന്റ് കൺവീനർമാരായി  അനുഷ ശ്യാം ,രശ്മി രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം രമ അജിത്, അനിജ ജിജു, ബിന്ദുജ കെ വി, രാജലക്ഷ്മി ഷൈമേഷ് എന്നിവർ ഭാരവാഹികൾക്ക്  അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.  തിരഞ്ഞെടുക്കപ്പെട്ട കൺവീനർ ശ്രീജ സുരേഷ് സമ്മേളനത്തിന് നന്ദിഅർപ്പിച്ചു.

  അബുഹലിഫ യൂണിറ്റ് സമ്മേളനം  വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മംഗഫ് കലാ സെന്ററിൽ  കവിയൂർ പൊന്നമ്മ നഗറിൽ സംഘടിപ്പിച്ചു.  ഷേർളി ശശിരാജന്റെ അധ്യക്ഷതയിൽ നടന്ന 
സമ്മേളനത്തിൽ യൂണിറ്റ് ജോയിന്റ്  കൺവീനർ അരുണിമ പ്രകാശ് സ്വാഗതം അർപ്പിച്ചു.

സമ്മേളനം വനിതാവേദി കുവൈറ്റ്‌ പ്രസിഡന്റ്‌  അമീന അജ്നാസ് ഉദ്ഘാടനം ചെയ്തു. ഷിനി സുനിൽരാജ് അവതരിപ്പിച്ച അനുശോചന കുറിപ്പിന് ശേഷം യൂണിറ്റ് കൺവീനർ സുനിത സോമരാജ് യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

അതിനുശേഷം റിപ്പോർട്ടിന്മേൽ ചർച്ചയും ചർച്ചക്കുള്ള മറുപടി യൂണിറ്റ് കൺവീനറും കേന്ദ്ര കമ്മിറ്റിയുടെ മറുപടി സെക്രട്ടറിയും നൽകി. റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.  ഉപദേശക സമിതി അംഗം ടി. വി. ഹിക്മത്, ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ കവിത അനൂപ് , ഷെറിൻ ഷാജു, സ്വപ്ന ജോർജ്, രമ അജിത്, സുമതി ബാബു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

രജിസ്‌ട്രേഷൻ കമ്മിറ്റിക്കു വേണ്ടി ഉണ്ണി പ്രവീൺ, പ്രമേയ കമ്മിറ്റിയിൽ ലെനി തോമസ് സ്നേഹ രഞ്ജിത്ത്,മിനിറ്റ്സ് കമ്മിറ്റിയിൽ നിമ്യ ഗോപിനാഥ് ഹെനമോൾ ജയരാജ് എന്നിവർ പ്രവർത്തിച്ചു.  

കേരളത്തോട് കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക,  ജനാധിപത്യ വിരുദ്ധ നിലപാടുകളിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കുക എന്നീ കാര്യങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും സമ്മേളനം പ്രമേയം അംഗീകരിക്കുകയും ചെയ്തു. 

പുതിയ ഭാരവാഹി നിർദ്ദേശം ട്രഷറർ അഞ്ജന സജി അവതരിപ്പിച്ചു. പുതിയ പ്രവർത്തന വർഷത്തെ കൺവീനറായി ഷേർളി ശശിരാജൻ , ജോയിന്റ് കൺവീനർമാരായി നിമ്യ ഗോപിനാഥ്,  ഷിനി സുനിൽരാജ് എന്നിവരെ തിരഞ്ഞെടുത്തു. പുതിയതായി തിരഞ്ഞെടുത്ത 
ജോയിന്റ് കൺവീനർ നിമ്യ ഗോപിനാഥ്‌ സമ്മേളനത്തിന് നന്ദി അർപ്പിച്ചു.

Advertisment