കുവൈറ്റ്: കുവൈത്തിൽ സഹൽ ആപ്ലിക്കേഷൻ വഴി ശമ്പള സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾ തൽക്ഷണം ലഭിക്കുന്നതിന് ആവശ്യമായ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സേവനം ആരംഭിച്ചു. സിവിൽ സർവീസ് കമ്മീഷൻ അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി, സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സാലറി സർട്ടിഫിക്കറ്റ്, സാലറി ട്രാൻസ്ഫർ കണ്ടിന്യൂട്ടി സർട്ടിഫിക്കറ്റ്, കരിയർ പ്രോഗ്രഷൻ സർട്ടിഫിക്കറ്റ്, "To Whom It May Concern" മുതലായ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാം. ഈ സർട്ടിഫിക്കറ്റുകൾ പ്രിൻ്റ് ചെയ്യാനും ഈ സേവനം ലഭ്യമാകും എന്നും അതോറിറ്റി അറിയിച്ചു.