കുവൈത്ത് സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍; കുവൈത്ത് കിരീടവകാശി, പ്രധാനമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്ത് സന്ദര്‍ശിച്ചു. സന്ദർശന വേളയിൽ, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ്, പ്രധാനമന്ത്രി അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി

New Update
S Jaishankar kuwait

കുവൈത്ത് സിറ്റി/ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്ത് സന്ദര്‍ശിച്ചു. സന്ദർശന വേളയിൽ, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ്, പ്രധാനമന്ത്രി അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

Advertisment

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കുവൈത്ത് നേതൃത്വം നല്‍കുന്ന പിന്തുണയ്ക്ക്‌ വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യയുമായി ജയശങ്കര്‍ ചര്‍ച്ച നടത്തി.

വിവിധ തലങ്ങളിലുള്ള കൂടുതൽ സന്ദർശനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലെയും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വഴികൾ ഇരുവരും ചര്‍ച്ച ചെയ്തു.

വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തത്തിന് കൂടുതൽ പ്രാധാന്യം നല്‍കുന്നതിന് ഇരുപക്ഷവും താല്‍പര്യം കാട്ടി. വിവിധ മേഖലകളില്‍ പ്രത്യേകിച്ചും,  ഫാർമ, ടെക്നോളജി, വിദ്യാഭ്യാസം മുതലായവയിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാത്ത സാധ്യതകളുടെ പുതിയ മേഖലകളെക്കുറിച്ചും അവർ ചർച്ച ചെയ്തു

കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖ അംഗങ്ങളെയും വിവിധ പ്രൊഫഷണൽ, കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പ്രതിനിധികളെയും ജയശങ്കര്‍ കണ്ടു.

Advertisment