/sathyam/media/media_files/v6tkErmmoLOs9JgnRI9c.jpg)
കുവൈത്ത് സിറ്റി: 22 വർഷത്തെ കുവൈത്ത് ജീവിതം മതിയാക്കി ജോലി സംബന്ധമായി ന്യൂസിലാന്റിലേക്ക് പോകുന്ന കുവൈത്തിലെ പ്രശസ്ത ഗായകനും അവതാരകനുമായ ഷൈജു പള്ളിപ്പുറത്തിന് വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) യാത്രയയപ്പ് നൽകി. വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഷൈജു പള്ളിപ്പുറത്തിന് സ്നേഹോപഹാരം നൽകി. ചെയർമാൻ പി.ജി.ബിനു, ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ, വനിതാവേദി സെക്രട്ടറി ലത, വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സനു രാജൻ, ഓൺലൈനിലൂടെ വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം, വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ എന്നിവർ ആശംസകൾ നേർന്നു. ഷൈജു പള്ളിപ്പുറം മറുപടി പ്രസംഗം നടത്തി. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.