Advertisment

വെൽഫെയർ കപ്പ് സോക്കർ : കാസർകോട്-വയനാട് സംയുക്ത ജില്ലാ ടീം ജേതാക്കൾ

പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച വെൽഫെയർ കപ്പ് 2024 ഫുട്ബോൾ ടൂർണമെന്റിൽ കാസർകോട് വയനാട് സംയുക്ത ജില്ലാ ടീം ജേതാക്കളായി

New Update
welfare soccer

കുവൈത്ത്: പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച വെൽഫെയർ കപ്പ് 2024 ഫുട്ബോൾ ടൂർണമെന്റിൽ കാസർകോട് വയനാട് സംയുക്ത ജില്ലാ ടീം ജേതാക്കളായി. ഫഹാഹീൽ ടീം റണ്ണർ അപ്പായി 

Advertisment

ആവേശകരമായ  ഫൈനലിൽ ഫഹാഹീൽ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് കാസർകോട് - വയനാട് ടീം വെൽഫെയർ കപ്പ് ട്രോഫി സ്വന്തമാക്കിയത്. ലൂസേഴ്സ് ഫൈനലിൽ റിഗയ് ടീമിനെ പരാജയപ്പെടുത്തി തൃശൂർ ജില്ല മൂന്നാം സ്ഥാനക്കാരായി.

പ്രവാസി വെൽഫെയർ കുവൈത്തിന്റെ ജില്ലാ ഘടകങ്ങളുടെയും വിവിധ യൂണിറ്റുകളുടെയും ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. പ്രവാസി വെൽഫെയർ അംഗങ്ങളോടൊപ്പം  പ്രമുഖ മലയാളി ക്ലബ്ബുകളിലെ ഫുട്ബോൾ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരന്നു

വിജയികൾക്കുള്ള ട്രോഫി പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് ലായിക് അഹമ്മദ്, റണ്ണേഴ്സ്  അപ്പിനുള്ള ട്രോഫി  ജനറൽ സെക്രട്ടറി രാജേഷ് മാത്യു സെക്കൻഡ് റണ്ണറപ്പിനുള്ള ട്രോഫി സ്പോർട്സ് കൺവീനർ ഷംസീർ ഉമ്മർ എന്നിവർ കൈമാറി

ടൂർണമെന്റിലെ മികച്ച കളിക്കാരനായി കാസർകോട് വയനാട് സംയുക്ത ജില്ലാ ടീമിൻറെ ഷാനവാസിനെ തെരഞ്ഞെടുത്തു. കാസർകോട്  വയനാട് സംയുക്ത ജില്ലാ ടീമിലെ ബദറുദ്ദീൻ മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി സ്വന്തമാക്കി. രിഗായ് ടീമിലെ ഇസ്ഹാഖ് ടോപ് സ്കോറർ പുരസ്കാരത്തിന് അർഹനായി

കെഫാക്ക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി , സ്പോർട്ടി ഏഷ്യ മാനേജർ നജീബ് വി.എസ്, കാലിക്കറ്റ് ലൈവ് പ്രതിനിധി സച്ചിൻ, പ്രവാസി വെൽഫെയർ കുവൈത്ത് നേതാക്കളായ അനിയൻകുഞ്ഞ്, ഷൗക്കത്ത് വളാഞ്ചേരി, റഫീഖ് ബാബു പൊൻമുണ്ടം, ജവാദ് അമീർ, ഖലീലുറഹ്മാൻ, സഫ് വാൻ, കെ. അബ്ദുറഹ്മാൻ,  റിഷ്ദിൻ അമീർ , അബ്ദുൽ വാഹിദ്
ഗിരീഷ് വയനാട്, അഷ്ക്കർ, ഷംസുദ്ധീൻ   എന്നിവർ വിവിധ മെഡലുകളും  സമ്മാനങ്ങളും  വിതരണം ചെയ്തു .

ഫായിസ് അബ്ദുല്ല അവതാരകനായി. അൻവർ ഷാജി സമാപന സെഷൻ നിയന്ത്രിച്ചു. റഫറിമാരായ റാഫി , അസ് വദ് അലി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഷാഫി , രാഹുൽ , ഇജാസ് , സൗബാൻ , ഇസ്മായിൽ എസി എന്നിവർ അസിസ്റ്റൻ്റ് റഫറിമാരായി.

Advertisment