ലോക കേരള സഭ- 2026 ചർച്ച സമ്മേളനം

New Update
Poster

കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് ( ഫിറ) കുവൈറ്റിൻ്റെ നേതൃത്വത്തിൽ 2026 ജനുവരി 23 വെള്ളി ഉച്ചതിരിഞ്ഞ് 4:30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച്   ലോകകേരള സഭ- 2026 ചർച്ച സമ്മേളനം സംഘടിപ്പിക്കുന്നു.

Advertisment

ഫിറയിൽ നിന്ന് ലോക കേരള സഭ-2026 ൽ പങ്കെടുക്കുന്ന അംഗങ്ങൾ ചർച്ച സമ്മേളനത്തിൽ പങ്കെടുക്കും.  പ്രവാസികളുടെ വിഷയങ്ങളുമായി  ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ/നിർദ്ദേശങ്ങൾ/നിവേദനങ്ങൾ കേരള സർക്കാരിന് നൽകാൻ ഉണ്ടെങ്കിൽ പ്രസ്തുത മീറ്റിങ്ങിൽ സമർപ്പിക്കാവുന്നതും  അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. 

ചർച്ചയിൽ ഉന്നയിക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക കേരള സഭയിൽ  സമർപ്പിക്കുന്ന  തായിരിക്കും. കുവൈറ്റിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും സംഘടന ഭാരവാഹികളെയും ക്ഷണിക്കുന്നതായി ഫിറ ഭാരവാഹികൾ അറിയിച്ചു

Advertisment