/sathyam/media/media_files/HBGcYX4HurTgzUaDW10F.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്തിടെയായി അധികരിച്ചുകൊണ്ടിരിക്കുന്ന തീപിടുത്ത അപകടങ്ങളെ മുന്‍നിര്‍ത്തി പൊതുജനങ്ങളില്‍ സുരക്ഷാ മാര്‍ഗങ്ങളെകുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഇത്തരം അപകടങ്ങളില്‍ നിന്ന് മുന്‍കരുതല്‍ ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യൂത്ത് ഇന്ത്യ കുവൈത്ത് ഫയര്‍ & സേഫ്റ്റി ബോധവത്കരണ ക്ലാസ്സും ട്രെയിനിങ്ങും സംഘടിപ്പിച്ചു.
ഫയര്‍ & സേഫ്റ്റി ട്രെയിനിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമായ ഫൈവ് എം ഇന്റര്‍നാഷണല്‍, കുവൈത്തിലെ പ്രമുഖ വ്യാപാര ശൃംഗലയായ ഗ്രാന്‍ഡ് ഹൈപ്പര്‍, റെസ്റ്റോറന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലിക്കറ്റ് ലൈവ്, സേഫ്എക്‌സ് ഫയര്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓഗസ്റ്റ് രണ്ടിന് വെള്ളിയാഴ്ച ഖൈതാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് പരിപാടി നടന്നു.
ഓര്‍ഗനൈസേഷന്‍ റെസിലയന്‍സ് ടീം, ഫയര്‍ ഗ്രൂപ്പ് കെഒസി ടീം ലീഡര്‍ നാസര്‍ അല്‍ ബുഹൈരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കുവൈത്തില്‍ ബാച്ചിലറായും കുടുംബമായും താമസിക്കുന്നവര്‍ നിര്‍ബന്ധപൂര്‍വം അറിഞ്ഞിരിക്കേണ്ട സുരക്ഷാ വഴികളെകുറിച്ച അടിസ്ഥാന അറിവുകളോടൊപ്പം, പ്രതിസന്ധി സമയങ്ങളില്‍ മനോധൈര്യം കൈവിടാതെ സംയമനത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്തും പ്രവാസി സമൂഹം നേടിയെടുക്കേണ്ടെതുണ്ടന്നും, വാട്ട്‌സ്ആപ്പ് മുഖേന സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രവാസി സമൂഹത്തിലെത്തിക്കുമെന്നും, വര്‍ഷം തോറും ഇത്തരം സുരക്ഷാ ട്രെയിനിങ്ങ് പരിപാടികള്‍ നടത്താന്‍ പദ്ധതിയുള്ളതായും യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡണ്ട് സിജില്‍ ഖാന്‍ പറഞ്ഞു.
വിവിധങ്ങളായ തീപിടുത്ത അപകടങ്ങളും അത്തരം സാഹചര്യങ്ങളില്‍ പാലിക്കേണ്ട പ്രതിരോധ സംവിധാനങ്ങളും വീട്ടിലും വാഹനങ്ങളിലും സൂക്ഷിക്കേണ്ട സേഫ്റ്റി ഉപകരണങ്ങളും അവരുടെ കൃത്യമായ ഉപയോഗത്തെക്കുറിച്ചും ട്രെയിനിങ്ങില്‍ വിശദീകരിച്ചു.
കഹൂത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി സേഫ്റ്റി അവബോധ ക്വിസ് മത്സരം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.
/sathyam/media/media_files/iKYcFE8xD1SYIbfPqxME.jpg)
കെ.ഐ.ജി ആക്ടിങ് പ്രസിഡണ്ട് സക്കീര്‍ഹുസൈന്‍ തുവ്വൂര്‍, കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ്, ഫൈസല്‍ മഞ്ചേരി, ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിനല്‍ ഡയറക്ടര്‍ അയ്യൂബ് കേച്ചേരി, മഹ്നാസ് മുസ്തഫ, അഖീല്‍ ഇസ്ഹാഖ്, സേഫ്എക്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ വര്‍ഗീസ്, മറ്റു സംഘടന ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫൈവ് എം ഇന്റര്‍നാഷണല്‍ ക്യുഎച്ച്എസ്ഇ- ലീഡ് ട്രൈനര്‍ ബിനാസ് നാസര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഹശീബ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ റമീസ് എം.പി നന്ദിയും പറഞ്ഞു. ജുമാന്‍ ഖിറാഅത്ത് നടത്തി.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുക്‌സിത്, മുഹമ്മദ് യാസിര്‍, ജുമാന്‍, ബാസില്‍, സിറാജ്, ഉസാമ, ഫൈവ് എം ഇന്റര്‍നാഷണല്‍ സീനിയര്‍ അഡ്മിന്‍ ജാസിം & ടീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us