/sathyam/media/media_files/2025/04/27/h5m5Kj43Ed7SSBCKEOLs.jpg)
കുവൈറ്റ്: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് സോണിന്റെ 2025-26 വർഷത്തെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. സോണൽ പ്രസിഡണ്ട് റവ. ഫാ. അജു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹാ ഇടവക യൂണിറ്റ് ലേ-വൈസ് പ്രസിഡന്റ് ഷെൽവി ഉണ്ണുണ്ണി സ്വാഗതവും സോണൽ സെക്രട്ടറി ജോമോൻ ജോർജ്ജ് കോട്ടവിള നന്ദിയും അർപ്പിച്ചു. കുവൈറ്റിലെ വിവിധ ഓർത്തഡോക്സ് ഇടവകകളുടെ വികാരിമാരായ റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറക്കൽ, റവ. ഫാ. എബ്രഹാം പി.ജെ., റവ. ഫാ. ജെഫിൻ വർഗീസ്, റവ. ഫാ. മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക പാഴ്സനേജിൽ വെച്ചു നടന്ന ചടങ്ങിൽ ആഗോള കത്തോലിക്കാ സഭയുടെ തലവൻ പോപ്പ് ഫ്രാൻസിസിന്റെ ദേഹവിയോഗത്തിൽ കുവൈറ്റ് സോണിന്റെ അനുശോചനം രേഖപ്പെടുത്തികൊണ്ട് പ്രമേയം അവതരിപ്പിച്ചു. യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ജിനു എബ്രഹാം വർഗീസ്, സെൻട്രൽ അസംബ്ളി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനു ഷെൽവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
യുവജനപ്രസ്ഥാനം കേന്ദ്ര പ്രതിനിധി ജിനു എബ്രഹാം വർഗീസ്, സെൻട്രൽ അസംബ്ളി അംഗം അനു ഷെൽവി, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബിജോ ഡാനിയേൽ, മുൻ കേന്ദ്ര പ്രതിനിധി ബിജു കെ.സി., സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യൂണിറ്റ് സെക്രട്ടറി ഷൈൻ ജോസഫ് സാം, അഹമ്മദി പഴയപ്പള്ളി യൂണിറ്റ് സെക്രട്ടറി മനു മോനച്ചൻ, സെന്റ് ബേസിൽ യൂണിറ്റ് സെക്രട്ടറി ജിജോ കെ. തോമസ്, സെന്റ് സ്റ്റീഫൻസ് യൂണിറ്റ് സെക്രട്ടറി അനി ബിനു, സോണൽ ട്രഷറാർ റോഷൻ സാം മാത്യു, സോണൽ ഓഡിറ്റർ ഷോബിൻ ഫിലിപ്പ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us