യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ യുവജന പ്രസ്ഥാനങ്ങളുടെ കൂട്ടായ ശ്രമങ്ങൾ വേണം - ഐ.ഐ.സി ലീഡേഴ്സ് മീറ്റ്

New Update
leaders meet-2

കുവൈത്ത് സിറ്റി : കേരളത്തിലെ യുവാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ തൊഴിലില്ലായ്മ പരിഹരിക്കാൻ യുവജന പ്രസ്ഥാനങ്ങളുടെ കൂട്ടായ ശ്രമങ്ങൾ വേണമെന്ന് ഇന്ത്യൻ ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ച ലീഡേർസ് മീറ്റ് അഭിപ്രായപ്പെട്ടു. 

Advertisment

iic mee12t

ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സർക്കാർ ജോലികളോട് വിമുഖത കാണിക്കുകയാണ് പുതിയ കാലത്തെ യുവാക്കൾ. പൊതുജന സേവനത്തിന് അവസരമൊരുക്കുന്ന സർക്കാർ ജോലികൾക്ക് യുവാക്കളെ പ്രേരിപ്പിക്കണമെന്നും ലീഡേർസ് മീറ്റ് ആവശ്യപ്പെട്ടു.


കുവൈത്ത് സന്ദർശനത്തിന് എത്തിയ ഇത്തിഹാദുശ്ശുബ്ബാനുൽ മുജാഹിദീൻ  (ഐഎസ്എം) സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്തിന് ഇസ്ലാഹീ സെന്റർ നൽകിയ സ്വീകരണ പരിപാടിയിൽ വ്യത്യസ്ത സംഘടനാ നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരും സംബന്ധിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.


കേരളത്തിലെ സാമൂഹിക ബന്ധങ്ങളിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അപരവിദ്വേഷം അപകടകരമാണെന്ന് ഡോ. അൻവർ സാദത്ത് അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് അജണ്ടകളെ ചെറുക്കാൻ മതേതര-ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മകൾ ഉണ്ടാകണം.

 രാജ്യതാൽപര്യത്തിന് കരുത്തുപകരുന്ന പ്രവർത്തനങ്ങൾ യുവജന പ്രസ്ഥാനങ്ങൾ അതിശക്തമായി ഏറ്റെടുക്കണമെന്നും ഡോ. അൻവർ സാദത്ത് കൂട്ടിച്ചേർത്തു

leaders meet-1

വിവിധ സംഘടന-ബിസിനസ്-മാധ്യമ പ്രവർത്തകരായി അഫ് സൽ ഖാൻ (മലബാർ ഗോൾഡ്), ഷബീർ മണ്ടോളി, ഷബീർ (ഫ്രൈഡെ ഫോറം), മുസ്തഫ ക്വോളിറ്റി, അസീസ് (ജോയ്ആലുക്കാസ്, ഷഫാസ് അഹ്മദ് (ലുലു), അബ്ദുറഹിമാൻ( അൻസാരി എക്സേഞ്ച്), മഹ് മൂദ് അപ്സര, ബഷീർ കെ, ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), സത്താർ കുന്നിൽ (ഐ.എം.സി.സി), ഫറൂഖ് ഹമദാനി (കെ.എം.സി.സി), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), ജസീൽ സി (മീഡിയ വൺ)   ഷരീഫ് പി.ടി (കെ.ഐ.ജി),  ബഷീർ ബാത്ത (ഫിമ), അബ്ദുല്ല കാരക്കുന്ന് (ഹുദ), മുകേഷ് (കല),   പി. അസ്സലാം (മാധ്യമം) എന്നിവർ പങ്കെടുത്തു.

Advertisment