ഖുർആൻ ലേണിംഗ് സ്കൂൾ പരീക്ഷ; യൂനുസ് സലീം ഹർശാബി എന്നിവർക്ക് ഒന്നാം റാങ്ക്

New Update
iic winner

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ഖ്യു.എൽ.എസ്സിന് കീഴിൽ  ഹവല്ലി അൽസീർ സെൻററിൽ വെച്ച് നടന്ന ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ കേന്ദ്രീകൃത പരീക്ഷയിൽ പുരുഷന്മാരിൽ യൂനുസ് സലീമും സ്ത്രീകളിൽ ഹർശാബിയും എന്നിവർക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി.

Advertisment

പുരുഷന്മാരിൽ രണ്ടാം സ്ഥാനം നബീൽ ഹമീദും ഇബ്രാഹിം കൂളിമുട്ടവും കരസ്ഥമാക്കി. ബദറുദ്ധീൻ പുളിക്കൽ മൂന്നാം സ്ഥാനം നേടി. സ്ത്രീകളിൽ ഫാത്തിമ്മ അഹ്മദ് രണ്ടാം സ്ഥാനവും അൽ ഫാത്തിമ്മ മൂന്നാം സ്ഥാനവും നേടി. പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ അയ്യൂബ് ഖാൻ, അഫ്സൽ അലി, ഷീബ എൻ.പി, ആസിഫ് നടക്കൽ, ഷാക്കിർ കെ, ഫൈസൽ, അബ്ദുല്ലത്തീഫ്, ബിൻസീർ, അഹ്മദ് കുട്ടി എന്നിവരെയും ആദരിച്ചു.


കേരള ജംഇയത്തുൽ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റ് സുലൈമാൻ മദനി, ഐ.ഐ.സി വൈസ് പ്രസിഡൻറ് സിദ്ധീഖ് മദനി, മുൻ ഐ.ഐ.സി കേന്ദ്ര ട്രഷറർ എൻജി. ഉമ്മർ കുട്ടി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


സൂറ. ഫാത്തിഹ, അലഖ്, ഖദ്ർ എന്നിവയായിരുന്നു പരീക്ഷ ഭാഗം. പരീക്ഷയ്ക്ക് കേന്ദ്ര ഐ.ഐ.സി സെക്രട്ടറിമാരായ ഷാനിബ് പേരാമ്പ്ര, അബ്ദുന്നാസർ മുട്ടിൽ, മുർഷിദ് അരീക്കാട്, അൽ അമീൻ സുല്ലമി എന്നിവർ നേതൃത്വം നൽകി.
പരീക്ഷയുടെ റിസൾട്ട് ഐ.ഐ.സി സൈറ്റിൽ https://iic-kuwait.com/qls-results/ ലഭ്യമാണ്.

Advertisment