ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ മൂന്നാമത്തെ ഹൃസ്വചിത്രം "ഗുരുനാഥൻ " റിലീസ് ചെയ്തു

New Update
photo

ലണ്ടൻ : നമ്മുടെ വിദ്യാലയങ്ങളിലും, സമൂഹത്തിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വളർന്നു വരുന്ന കുട്ടികൾക്കും, അതിലുപരിയായി മാതാപിതാക്കൾക്കും, ഒരു തിരിച്ചറിവിന്റെ സന്ദേശം പകർന്ന്‌ നൽകാൻ ഗുരുനാഥനിലുടെ സാധിച്ചു.

Advertisment

ലഹരി മരുന്നിന്റെ ഉപയോഗം വഴി ജീവിതം തന്നെ നശിക്കമായിരുന്ന പെൺകുട്ടിക്ക്, തന്റെ ഗുരുനാഥന്റെ കൃത്യമായ ഇടപെടൽ വഴി നന്മയുടെ പാതയിലേക്ക് തിരികെ വരാൻ കഴിഞ്ഞ നീനുവിന്റെ കഥ പറയുബോൾ.

ജോബി കുര്യക്കോസ്, സ്റ്റാൻലി ജോസഫ്, ഷൈൻ മാത്യു, ബോസ്‌കോ ജോസഫ്, ലിൻസ് ജെയിംസ്, ആന്റണി ജോർജ്, ബിജി ബിജു, സെയ്ഫി നിജോ, സീനിയ ബോസ്‌കോ, ഐവി എബ്രഹാം, റാണി ടിനോ, ഹർഷ റോയ്, കലീന ആന്റണി തുടങ്ങി ഇതിൽ അഭിനയിച്ച എല്ലാവരും അവരവരുടെ മികവ് തെളിയിച്ചു ഭംഗിയാക്കി.

ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ഷോർട്ട് മൂവിയിൽ ക്യാമറയും, എഡിറ്റിംങ്ങും ചെയ്തു മനോഹരമാക്കിയത് ജയിബിൻ തോളത്ത് ആണ്.സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന കൊച്ചു സിനിമകൾ ഇനിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

Advertisment