/sathyam/media/media_files/2025/03/22/8WERoOk7FyjSwQ0KynQJ.jpg)
ലണ്ടൻ: ഭാര്യയെ ശാരീരികമായി ആക്രമിച്ച കേസിൽ മലായാളിക്ക് 12 മാസം ജയിൽ ശിക്ഷ വിധിച്ച് കോടതി. ചെസ്റ്റർഫീൽഡിൽ താമസിക്കുന്ന സെബി വർഗീസാണ് ഗാർഹിക പീഡന കേസിൽ ജയിൽ ശിക്ഷ ലഭിച്ചത്
2024 സെപ്റ്റംബർ 3-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സെബി വർഗീസ് തന്നെ ചെരിപ്പ് കൊണ്ട് അടിച്ചുവെന്ന് ഭാര്യ പരാതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതുനു മുൻപും പ്രതി തന്നെ ആക്രമിച്ചിരുന്നതായും ശാരീരിക മാനസിക പീഡനങ്ങളുൾപ്പടെ ചെയ്തതായും ചൂണ്ടിക്കാട്ടി ഭാര്യ പോലീസിന് പരാതി നൽകുകയുമായിരുന്നു.
ഇതുനു മുൻപും പ്രതി തന്നെ ആക്രമിച്ചിരുന്നതായും ശാരീരിക, മാനസിക പീഡനങ്ങളുൾപ്പടെ ചെയ്തതായും ചൂണ്ടിക്കാട്ടി ഭാര്യ പോലീസിന് പരാതി നൽകുകയുമായിരുന്നു.
ചെസ്റ്റർഫീൽഡ് പോലീസ് വർഗീസിനെ അറസ്റ്റ് ചെയ്യുകയും ഗാർഹിക പീഡനത്തിന് കുറ്റം ചുമത്തുകയും ചെയ്തു. വിചാരണക്കിടെ കോടതിയിൽ അയാൾ കുറ്റം സമ്മതിച്ചിരുന്നു.
ഡെർബി ക്രൗൺ കോടതിയാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും സാധ്യതയുണ്ട്.