ലോറി മുതലാളി മനാഫിന് റിയാദില്‍ സ്വീകരണവും മുഖാമുഖം പരിപാടിയും നടത്തി

മലയാളി സമൂഹത്തിന്റെ ഹൃദയത്തിലേക്ക് ഒരിക്കലും മറക്കാനാവാതെ കയറിപ്പറ്റിയ എന്റെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. 

author-image
റാഫി പാങ്ങോട്
Updated On
New Update
maanaf

റിയാദ്:  അര്‍ജുനനെന്ന  തൊഴിലാളിക്ക് വേണ്ടി പുഴയുടെ കരയില്‍ കാത്തിരിക്കുന്ന, തിരച്ചില്‍ നടത്തുന്നതിന് വേണ്ടി ഇന്ത്യയില്‍ കിട്ടാവുന്ന എല്ലാവിധ സംവിധാനങ്ങളും കൊണ്ടുവന്ന, തടി കച്ചവടക്കാരന്‍ ആയ ലോറി മുതലാളി, മനുഷ്യ സ്‌നേഹത്തിന്റെ സ്‌നേഹ മുഖമായി മാറിയ മനാഫിന് റിയാദില്‍ റിയാദ് മലയാളി സമൂഹത്തിന്‍െ സ്വീകരണവും സൗഹൃദവും സംഭാഷണങ്ങളും മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു. 

Advertisment

റിയാദ് ഡി പാലസ് ഹോട്ടലിന്റെ ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ നൂറുകണക്കിന് റിയാദിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ തന്റെ അത്രയും ദിവസത്തെ കരളലിയിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു.  മറക്കാനാവാത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ലോകത്തിലെ മലയാളികളുടെ ഹൃദയത്തില്‍ കയറിപ്പറ്റുകയും ചെയ്ത ദിവസങ്ങള്‍ ഇന്നലെ നടന്നത് പോലെ ഇരിക്കുന്നു.


  ഞാനൊരു തൊഴിലാളി അല്ല, തേടിയത് എന്റെ സഹോദരനെയാണ്, ഒരു അമ്മയുടെ മകനെയാണ് ,ഒരു കുട്ടിയുടെ അച്ഛനെയാണ്. ഒരു സഹോദരിയുടെ ഭര്‍ത്താവിനെയാണ്.


ഒരു കുടുംബത്തിന്റെ അത്താണിയാണ് ആഴങ്ങളിലേക്ക് ആണ്ടു പോയെങ്കിലും തിരിച്ചുകൊണ്ടുവരാനുള്ള വിശ്വാസം ദൈവം വലിയവനാണ് അത്ഭുതങ്ങള്‍ കാണിക്കുന്നവന്‍ ചിലപ്പോള്‍ ജീവനോടെ തിരിച്ചു കിട്ടിയാലോ. 

ഹൃദയം നുറുങ്ങി

എന്നുള്ള ഒറ്റ വിശ്വാസം. സ്വന്തം മകനെ അമ്മയുടെ അടുത്തേക്ക് തിരികെ എത്തിക്കാവുന്ന എന്റെ വാക്ക് '' മനാഫ് എന്ന മനുഷ്യ സ്‌നേഹിയുടെ ഓരോ വാക്കുകളും ഹൃദയം പൊട്ടുന്ന വാക്കുകളായിരുന്നു.


 നമ്മുടെ ഓരോരുത്തരെയും ഹൃദയത്തിലേക്ക് കയറിപ്പറ്റിയ ലോറി മുതലാളി എന്ന മനാഫ് ഉംറ നിര്‍വഹിക്കുകയും ജിദ്ദയിലും മക്കയിലും മദീനയിലും സ്‌നേഹസൗഹൃദങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. 


മലയാളി സമൂഹത്തിന്റെ ഹൃദയത്തിലേക്ക് ഒരിക്കലും മറക്കാനാവാതെ കയറിപ്പറ്റിയ എന്റെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. 


മലയാളികള്‍ ഒറ്റക്കെട്ട്

mf 1

ലോകത്ത് എവിടെയായിരുന്നുവെങ്കിലും മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ എന്ത് അത്ഭുതങ്ങളും സൃഷ്ടിക്കാനാവുമെന്നും ഇങ്ങനെയുള്ള പ്രയാസമേറിയ സാഹചര്യത്തില്‍ കൃത്യമായി പ്രതികരിച്ചാല്‍, ആര്‍ക്കും തടയാനാവില്ലെന്നും ആഴങ്ങളില്‍ ആണ്ടുപോയ അര്‍ജുന്‍ എന്ന സഹോദരനെ കണ്ടെത്തി അമ്മയുടെ അടുക്കല്‍ എത്തിക്കുവാനും ഒരു കുടുംബത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുവാനായി സാധിച്ചു എന്നതാണ് എന്റെ വിശ്വാസം. 

mf 2


ആര് എന്നെ എതിര്‍ത്താലും എനിക്ക് ആരോടും വിരോധമില്ല. എന്നെ കല്ലെറിഞ്ഞവരോടും ചീത്ത വിളിച്ചു വിമര്‍ശിച്ചവരോടും സ്‌നേഹമേ ഉള്ളൂ. നാളെ ആര്‍ക്കും വരാം അവിടെ.


 എന്നെപ്പോലെ അനേകം മനാഫ് മാര്‍ ഉയര്‍ത്തെ എണീക്കും. അര്‍ജുനനെ കണ്ടെത്തിയതില്‍ മലയാളി സമൂഹത്തിന്റെ ഒറ്റക്കെട്ടായ വിജയമായിട്ടാണ് കാണുന്നത് എന്ന് മനാഫ് ഹൃദയം തുറന്നു പറഞ്ഞു.

Advertisment