ലൗ ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് ആറാമത് വാര്‍ഷിക സമ്മേളനം 10ന് കോഴിക്കോട്ട്

New Update
c55f9f8f-38ba-4a61-bdf7-9f035f83a3dc

ജിദ്ദ:  റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൗ ദി ഖുർആൻ മാസ്റ്റേഴ്സ് ക്ലബ്  ആറാം വാർഷികം ആഘോഷിക്കുന്നു.    ജനുവരി 10 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന  പരിപാടിയിൽ  വിശുദ്ധ ഗ്രന്ഥത്തെ  പ്രണയിക്കുന്ന എഴുപതോളം വിദ്യാർത്ഥികളുടെ പ്രസംഗങ്ങൾ  അരങ്ങേറുമെന്ന്  പ്രോഗ്രാം ചീഫ് കോഡിനേറ്റര്‍ അന്‍സന വണ്ടൂര്‍  അറിയിച്ചു. 

Advertisment

സമ്മേളനം പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും.   വെന്‍ഡിസ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഫ്രാഞ്ചൈസ് ഓപ്പറേഷന്‍ മാനേജറും ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ് മാസ്റ്ററുമായ മനാസ് അല്‍ബുഹാരി മറ്റൊരു സെശ്ശൻ ഉദ്‌ഘാടകനാണ്.   സൗദി അറേബ്യയിലെ പ്രഗല്‍ഭ സ്ഥാപനമായ യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി സി ഇ ഓയും മാനേജിംഗ് ഡയറക്ടറും  അഞ്ചുതവണ വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ്  ജേതാവുമായ  അബ്ദുല്‍ മജീദ് ബദറുദ്ദീന്‍ ആണ് ചീഫ് ഗസ്റ്റ്.     

ക്ലബ് മീറ്റിംഗ് ഉദ്ഘാടനം  ലൗ ദി  ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ്കോ ര്‍ഡിനേറ്ററും ചെയര്‍മാനുമായ അബ്ദുൽ  നസീറും 21 ക്ലബ്ബുകളുടെയും ഖുതുബ ക്ലബ്ബിന്റെയും ബാനര്‍ പരേഡ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്  ഭാര്യ മറിയം ബീവിയും ആണ്.

ഷാര്‍ജ ബുക്ക് ഫെയറില്‍ പുസ്തക പ്രകാശനം ചെയ്ത  ലൗ ദി ഖുര്‍ആന്‍ മാസ്റ്റര്‍ നജീബ കെ സി, ജലീല്‍  കുറ്റ്യാടി,  ഇന്റര്‍നാഷണല്‍ സ്പീച് കൊണ്ടെസ്റ്റില്‍ പങ്കെടുത്ത് വിജയികളായവര്‍, "ഒരു ദിനം ഒരു പേജ് ഖുര്‍ആന്‍ പാരായണത്തോടൊപ്പം അര്‍ത്ഥവും" എന്ന പ്രോഗ്രാമിന്റെ വോയിസ് ഓവര്‍ നടത്തുന്ന നൗഷാദ് അലി എന്നിവരെ പരിപാടിയിൽ വെച്ച് ആദരിക്കും.

എന്നും വര്‍ണ്ണാഭമായ പ്രോഗ്രാമുകളാണ്  സദസ്സ്യർക്ക്‌ വേണ്ടി  ഒരുക്കിയിട്ടുള്ളതെന്നും  സംഘാടകർ  തുടർന്നു.    ഔപചാരിക ഉദ്‌ഘാടനവും  ക്ലബ്ബിനെ  പരിചയപ്പെടുത്തലും, ക്ലബ്ബ് മീറ്റിങ്ങിന്റെ മാതൃകയിലുള്ള പ്രോഗ്രാമുകൾ,  പുതുതായി ഉദ്ഘാടനം കഴിഞ്ഞ ഇരുപത്തി ഒന്നാമത്തെ ക്ലബ്ബായ അബുദാബി ക്ലബ്ബ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും,  ലൗ ദി  ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിലെ  അനുഭവങ്ങളും  ഡയറക്ടർമാരുടെ ആശയപ്രകടനങ്ങളും  എന്നിങ്ങനെ  നാല് ഭാഗങ്ങളായി തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

അന്‍സനാ വണ്ടൂർ, സഫിയ സുബൈർ എന്നിവരുടെ നേതൃത്വത്തില്‍  ആഘോഷ പരിപാടികളുടെ പിന്നണി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഗ്ലോബല്‍ ഡയറക്ടര്‍ ലൈലാ വണ്ടൂര്‍, ജിഹാദ്, ഷെറിൻ ഫാത്തിമ്മ എന്നിവർ  അറിയിച്ചു.


നിപുണരായ  പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ റിയാദില്‍ ആരംഭിച്ച  വേദിയാണ് ലൗ ദി  ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ്.

Advertisment