മഹാത്മ ജ്യോതിബ ഫൂലെ പുരസ്‌കാരം ജുബൈര്‍ വെള്ളാടത്തിന് സമ്മാനിച്ചു

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷ്ണല്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് എഴുത്തുകാരനും സാഹിത്യപ്രവര്‍ത്തകനുമായ ജുബൈര്‍ വെള്ളാടത്തിന് സമ്മാനിച്ചു.

New Update
jothi ba

അബുദാബി : ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷ്ണല്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് എഴുത്തുകാരനും സാഹിത്യപ്രവര്‍ത്തകനുമായ ജുബൈര്‍ വെള്ളാടത്തിന് സമ്മാനിച്ചു.

Advertisment

ഡല്‍ഹിയില്‍ സംഘടിപ്പിച്ച അക്കാദമിയുടെ ദേശീയസമ്മേളനത്തില്‍ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ അക്കാദമി പ്രസിഡന്റ് ഡോ. സോഹന്‍ ലാല്‍ അവാര്‍ഡ് അവാര്‍ഡ് സമ്മാനിച്ചു.


വിജ്ഞാനസാഹിത്യ വിഭാഗത്തില്‍ എന്റെ ആനക്കര നാള്‍വഴികള്‍ നാട്ടുവഴികള്‍ എന്ന ചരിത്രപഠന പുസ്തകത്തിന്റെ രചനക്കാണ് പുരസ്‌കാരം.

ജ്യോതിബ ഗോവിന്ദറാവു ഫൂലെയുടെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയ അവാര്‍ഡ്

ചിന്തകനും എഴുത്തുകാരമായിരുന്ന ജ്യോതിബ ഗോവിന്ദറാവു ഫൂലെയുടെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. പണ്ഡിതന്‍, പത്രാധിപന്‍, തത്ത്വജ്ഞാനി തുടങ്ങി ബഹുമുഖരംഗങ്ങളില്‍ നിറഞ്ഞു നിന്ന വിപ്ലവകാരിയായിരുന്ന സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു ജ്യോതിബ ഗോവിന്ദറാവു ഫൂലെ.

പ്രവാസലോകത്തെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവം

നാലുവര്‍ഷക്കാലം പഠനം നടത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയത്. ചരിത്രം തിരുത്തി എഴുതപ്പെടുന്ന ഈ കാലത്ത്, ഇന്നലെകളിലെ നാടിന്റെ മൈത്രിയും മാനവികമൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.


ആനക്കര സ്വദേശിയായ ജുബൈര്‍ വെള്ളാടത്ത് രണ്ടരപതിറ്റാണ്ടായി യു.എ.ഇയിലെ അബുദാബിയില്‍ ആണ് ജോലി ചെയ്യുന്നത്. അക്ഷരജാലകം സാംസ്‌കാരിക കൂട്ടായ്മയുടെ ഓവര്‍സീസ് പ്രസിഡന്റാണ്. 


അക്ഷരജാലകം ബുക്‌സ് എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പര്‍, അബുദാബി അക്ഷര സാഹിത്യ ക്ലബ്ബ്, അബുദാബി ഐ.ഐ.സി ലിറ്റററി വിംഗ് തുടങ്ങി പ്രവാസലോകത്തെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമാണ്.

Advertisment