'ജീവിതത്തിൽ നല്ല ശീലങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ച് മെക് സെവൻ റിയാദ് ഹെൽത്ത്‌ ക്ലബ്

New Update
CLASS Make Seven Riyadh Health Club

റിയാദ് : മെക് സെവൻ റിയാദ് ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്  ജീവിതത്തിൽ നല്ല ശീലങ്ങളുടെ പ്രാധാന്യമെന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസ് നയിച്ചത്  റെജിദ് കുന്നത്താണ്.   നമ്മുടെ നിത്യ ജീവിതത്തിൽ ശീലങ്ങൾ  രൂപപ്പെട്ടത്, അവ രൂപപ്പെടുത്തേണ്ട രീതി,  നല്ല ശീലങ്ങളുടെ പ്രാധാന്യം അനുഭവങ്ങൾ എന്നിവയെപ്പറ്റിയായിരുന്നു ക്ലാസ്.

Advertisment

 ക്ലാസ് റിയാദിലെ മലയാളികൾക്കു നവ അനുഭവമായി. മോട്ടിവേഷൻ കാലത്ത് നല്ല ശീലങ്ങൾ ജീവതത്തിൽ എങ്ങനെ കൊണ്ട് വരാം, അതു മെയ്, കൈ വഴക്കത്തിൽ പ്രാവർത്തികമാക്കാം എന്നാണ് റെജീദ് കുന്നത്ത് വിവരിച്ചത്. ആമുഖമായി എൻജിനീയർ ഷുക്കൂർ പൂക്കയിൽ റെജീദ് കുന്നത്തിനെ സദസ്സിന് പരിചയപ്പെടുത്തി. 

 ഷഫീക് തലശ്ശേരി, കോയ മൂവാറ്റുപുഴ, അബ്ദു പരപ്പനങ്ങാടി എന്നിവർ ആശംസകൾ  നേർന്നു, ലത്തീഫ്, ഷറഫ്, ബഷീർ, അബ്ദുൽ കാദർ, ജബ്ബാർ, റസാഖ് കൊടുവള്ളി,ഷംസു സഫ മക്ക,ഇസ്മായിൽ കണ്ണൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു,സിദ്ദിഖ് കല്ലൂപറമ്പ് നന്ദി പ്രകാശിപ്പിച്ചു

Advertisment