മക്ക: മക്കയില്‍ കനത്ത മഴയത്തും ഹറമില്‍ കാബയെ വലം വെക്കുന്ന വിശ്വാസികള്‍.
/sathyam/media/media_files/2025/01/08/BrF9oSe2VQyF6wdIJMQf.jpeg)
കടുത്ത ശൈത്യത്തിലും ശൈത്യ കാറ്റിലും വളരെ പ്രായമായവരും രോഗികളുമായ വിശ്വാസികള്‍ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് ഉംറ നിര്‍വഹിക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.
വളരെ പ്രായം ചെന്ന വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഇസ്ലാം മത വിശ്വാസികളാണ് ഉംറ നിര്‍വഹിക്കുവാനായെത്തുന്നത്.
സൗദി അറേബ്യയിലെ ശൈത്യ കാറ്റും മഴയും മഞ്ഞുവീഴ്ചയും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ വളരെ പ്രതികൂല കാലാവസ്ഥയില്‍ ജീവിതം തള്ളിനീക്കുമ്പോളാണ് മക്കയിലെ കാലാവസ്ഥയില്‍ ഉംറ നിര്‍വഹിക്കുവാനായി എത്തിയവര്‍ മഴയെയും ശൈത്യത്തെയും കാറ്റിനെയും വകവയ്ക്കാതെ അവരുട വിശ്വാസം കാത്തുസൂക്ഷിക്കുന്നത്.
/sathyam/media/media_files/2025/01/08/5CjwkrMo3VCPcbKZsMzc.jpeg)
മക്കയുടെ പരിസരപ്രദേശങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതുകൊണ്ട് ഷീറ്റുകളും ബോക്‌സുകളും തടിക്കഷണങ്ങളും മഴയത്ത് ഒഴുകി നടക്കുന്നു.
താഴ്ന്ന പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത് കാറുകളും വാഹനങ്ങളും മഴയത്ത് മുങ്ങി.
/sathyam/media/media_files/2025/01/08/BQ2fryZRbYwQ8mDrsVl1.jpeg)
മക്കയുടെ ചില താഴ്ന്ന പ്രദേശങ്ങള്‍ പരിപൂര്‍ണ്ണമായി കുത്തൊഴുക്കും വെള്ളക്കെട്ടുമായി. വരും ദിവസങ്ങളില്‍ മഴയും അതീവ ശൈത്യവും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മക്കയില്‍ ഉംറ നിര്‍വഹിക്കാന്‍ വന്ന രോഗികളും പ്രായമായവരും കുട്ടികളും സ്ത്രീകളും മഴയും വെള്ളപ്പാച്ചിലും വകവയ്ക്കാതെ വിശ്വാസം മുറുക്കെ പിടിച്ചുകൊണ്ട് ഉംറ നിര്‍വഹിക്കാന്‍ എത്തിയ കാഴ്ച ഓരോ വ്യക്തികളും അത്ഭുതത്തോടുകൂടിയാണ് നോക്കികാണുന്നത്.