മലപ്പുറം: കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് സൗദി നാഷണല്‍ കമ്മിറ്റി രൂപീകരിച്ചു. ദമ്മാമില്‍ നിന്നുള്ള ആലിക്കുട്ടി ഒളവട്ടൂരാണ് പ്രസിഡന്റ്.
ജിദ്ദയിലെ ഇസ്മായില്‍ മുണ്ടക്കുളത്തെ ജനറല്‍ സെക്രട്ടറിയായും മക്കയില്‍ നിന്നുള്ള മാളിയേക്കല്‍ സുലൈമാനെ ട്രഷററായും തെരെഞ്ഞെടുത്തു.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് വെച്ച് നടന്ന ബോര്‍ഡ് യോഗത്തിലാണ് സൗദി നാഷണല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
ഫൈസല്‍ ബാബു കുന്‍ഫുദയെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായും റഹ്മത്ത് അലി എരഞ്ഞിക്കലിനെ കോ ഓര്‍ഡിനേറ്ററായും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്മാരായി കെ.കെ മുഹമ്മദ് കൊണ്ടോട്ടി, കോയാമു ഹാജി , കബീര്‍ കൊണ്ടോട്ടി, ഷെരീഫ് ചോലമുക്ക്, സി.എസ്. സുലൈമാന്‍ ഹാജി , ഗഫൂര്‍ വാവൂര്‍ , ഷറഫു പാലീരിഎന്നിവരെയും തെരെഞ്ഞെടുത്തു.
മുനീര്‍ വാഴക്കാട് (റിയാദ്) അഷ്‌റഫ് കല്ലില്‍ (യാമ്പു) ബീരാന്‍കുട്ടി നീറാട് (വാദി ദവാസിര്‍) സി.സി. റസാഖ് (ജിദ്ദ) നഫ്‌സല്‍ മാസ്റ്റര്‍ (മദീന) ഫജറു സ്വാദിഖ് (അബഹ), മുഹമ്മദ് ഷാ (ത്വായിഫ്) എന്നിവരാണ് സെക്രട്ടറിമാര്‍.