New Update
/sathyam/media/media_files/2025/08/19/d568455c-ede9-4bad-8f1f-c372ad0d7b9e-2025-08-19-14-06-32.jpg)
ജിദ്ദ: ഇസ്ലാമിക പ്രവർത്തനങ്ങളിലും സാമൂഹ്യ സംരംഭങ്ങളിലും സജീവ സാന്നിധ്യമായിരുന്ന മലയാളി വനിത ജിദ്ദയിൽ മരണപ്പെട്ടു. മലപ്പുറം സ്വദേശിനിയും പരേതനായ തിരുത്തിയിൽ മൂസ മമ്പാടിന്റെ പത്നിയുമായ ആമിന കുട്ടി (66) ആണ് മരിച്ചത്.
മകൻ: അൽത്താഫുറഹ്മാൻ. മരുമകൾ: ജിഫ്ന.
Advertisment
ദീർഘകാലം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിനു കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്റസയിലെ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.
ഇസ്ലാഹി സെന്റർ നടത്തിയിരുന്ന പ്രബോധന സാമൂഹിക പ്രവർത്തനങ്ങളിലും ഖുർആൻ ക്ലാസുകളിലും ഇവർ സജീവ പങ്കാളിത്തം വഹിച്ചിരുന്നു.
മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.