മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

New Update
jayadevan111

റിയാദ്: മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മീനാട് ദേവ വിലാസത്തില്‍ ജയദേവനാണ് (60) മരിച്ചത്. 25 വര്‍ഷത്തിലധികമായി ബുറൈദയില്‍ എ.സി, റഫ്രിജറേറ്റര്‍ മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു.


Advertisment

ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മുറിയില്‍ നിന്ന് പുറത്തിറങ്ങാതിരുന്നതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പൊലീസും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


 രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്. രത്‌നമ്മയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കള്‍: അഭി, വന്ദന. മരുമകന്‍: നവീന്‍ രാജ്. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കനിവ് ജീവകാരുണ്യ കൂട്ടായ്മയുടെ ഭാരവാഹി സലാം പറാട്ടി രംഗത്തു

Advertisment