New Update
/sathyam/media/media_files/2025/08/25/siraj-damam-death-2025-08-25-19-36-10.jpg)
ജിദ്ദ: കിഴക്കൻ പ്രവിശ്യയായ ദമ്മാമിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ഇടവ എയ്ത്ത് സ്വദേശി വാഴമ്മ വീട്ടില്‍ സനീര്‍ സിറാജ് (43) ആണ് മരിച്ചത്.
Advertisment
ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നാണ് കരുതുന്നത്. തലേ ദിവസമായിരുന്നു സനീർ സിറാജ് അവധി കഴിഞ്ഞു നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. പിറ്റേ ദിവസം രാവിലെ താമസ സ്ഥലത്ത് നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് വര്‍ഷമായി ദമ്മാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മരണാനന്തര നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഖബറടക്കം ദമ്മാമിൽ തന്നെയാണ് ഉദ്യേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.